#Thiruvananthapuram l സമ്മതിദാന അവകാശം വിനിയോഗിച്ചവർക്ക് അഭിനന്ദനങ്ങൾ; പിന്തുണച്ചവർക്ക് നന്ദി: കെ സുരേന്ദ്രൻ

#Thiruvananthapuram l സമ്മതിദാന അവകാശം വിനിയോഗിച്ചവർക്ക് അഭിനന്ദനങ്ങൾ; പിന്തുണച്ചവർക്ക് നന്ദി: കെ സുരേന്ദ്രൻ
Apr 26, 2024 07:06 PM | By veena vg

തിരുവനന്തപുരം: ജനാധിപത്യത്തിൻ്റെ മഹോത്സവത്തിൽ പങ്കാളികളായി സമ്മതിദാന അവകാശം വിനിയോഗിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ അറിയിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ദേശീയ ജനാധിപത്യ സഖ്യത്തിൻ്റെ സ്ഥാനാർത്ഥികൾക്ക് വോട്ട് ചെയ്ത എല്ലാ ജനാധിപത്യ വിശ്വാസികൾക്കും അദ്ദേഹം നന്ദി അറിയിച്ചു.

നരേന്ദ്രമോദിയുടെ വികസന രാഷ്ട്രീയം കേരളത്തിലുമെത്തിക്കാൻ വേണ്ടി ലക്ഷക്കണക്കിന് പ്രവർത്തകരാണ് അഹോരാത്രം പ്രയത്നിച്ചത്. പ്രചരണത്തിൽ ഇടതു- വലത് മുന്നണികളേക്കാൾ ഒരുപടി മുമ്പിലെത്താൻ ദേശീയ ജനാധിപത്യ സഖ്യത്തിന് സാധിച്ചത് പ്രതിഫലേച്ഛയില്ലാതെ സർവ്വം സമർപ്പിച്ച് പോരാടിയ പ്രവർത്തകരുള്ളതുകൊണ്ട് മാത്രമാണ്.

മോദിയുടെ ഗ്യാരൻ്റി ജനങ്ങളിലെത്തിക്കാൻ കേരളത്തിലെ ലക്ഷക്കണക്കിന് വീടുകളിൽ നിരവധി തവണയാണ് പ്രവർത്തകരെത്തിയത്. ലോക്സഭാ തിരഞ്ഞെടുപ്പിനായി ഒരുവർഷം മുമ്പേ ഒരുങ്ങാൻ ഭാരതീയ ജനതാപാർട്ടിക്ക് സാധിച്ചു. നല്ല തയ്യാറെടുപ്പുകളോടെ മത്സരരംഗത്തിറങ്ങിയത് കൊണ്ട് അവസാന ലാപ്പിലെ എൽഡിഎഫ്- യുഡിഎഫ് കുതന്ത്രങ്ങളെ മറികടന്ന് മുന്നേറാനും എൻഡിഎക്ക് സാധിച്ചു. ഇനിയും ജനങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടം തുടരുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

Thiruvananthapuram

Next TV

Related Stories
അതിഥി അധ്യാപക നിയമനം

May 7, 2024 06:57 AM

അതിഥി അധ്യാപക നിയമനം

അതിഥി അധ്യാപക...

Read More >>
പടിയൂരിൽ സഹോദരന്റെ കുത്തേറ്റ് ജേഷ്ഠൻ  മരിച്ചു

May 7, 2024 06:36 AM

പടിയൂരിൽ സഹോദരന്റെ കുത്തേറ്റ് ജേഷ്ഠൻ മരിച്ചു

പടിയൂരിൽ സഹോദരന്റെ കുത്തേറ്റ്...

Read More >>
പൊതുസ്ഥലങ്ങളിലെ മഴക്കാല പൂര്‍വ്വ ശുചീകരണം മെയ് 15 നകം പൂര്‍ത്തികരിക്കണം.

May 7, 2024 06:14 AM

പൊതുസ്ഥലങ്ങളിലെ മഴക്കാല പൂര്‍വ്വ ശുചീകരണം മെയ് 15 നകം പൂര്‍ത്തികരിക്കണം.

പൊതുസ്ഥലങ്ങളിലെ മഴക്കാല പൂര്‍വ്വ ശുചീകരണം മെയ് 15 നകം പൂര്‍ത്തികരിക്കണം....

Read More >>
നടി കനകലത അന്തരിച്ചു

May 6, 2024 10:02 PM

നടി കനകലത അന്തരിച്ചു

നടി കനകലത...

Read More >>
സംവിധായകൻ ഹരികുമാര്‍ അന്തരിച്ചു

May 6, 2024 08:03 PM

സംവിധായകൻ ഹരികുമാര്‍ അന്തരിച്ചു

സംവിധായകൻ ഹരികുമാര്‍...

Read More >>
കടലിൽ കുളിക്കാനിറങ്ങിയ അഞ്ച് എംബിബിഎസ് വിദ്യാർഥികൾ മുങ്ങിമരിച്ചു.

May 6, 2024 07:39 PM

കടലിൽ കുളിക്കാനിറങ്ങിയ അഞ്ച് എംബിബിഎസ് വിദ്യാർഥികൾ മുങ്ങിമരിച്ചു.

കടലിൽ കുളിക്കാനിറങ്ങിയ അഞ്ച് എംബിബിഎസ് വിദ്യാർഥികൾ...

Read More >>
News Roundup