---
title: "ആശാൻ മടങ്ങി; കേരള ബ്ലാസ്റ്റേഴ്സ് പരിശീലകസ്ഥാനം രാജിവച്ച് ഇവാൻ വുകോമനോവിച്ച്‌"
english_title: "Kerala blasters "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/201415/kerala-blasters"
published_at: "2024-04-26T20:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/662bc4679300d_n60364134217141442295707023ff9008a4ecf1b8c08c0ca2ff11a437a9b3d8eec8850b0e2953ce0a0f0055.jpg"
keywords: []
---

# ആശാൻ മടങ്ങി; കേരള ബ്ലാസ്റ്റേഴ്സ് പരിശീലകസ്ഥാനം രാജിവച്ച് ഇവാൻ വുകോമനോവിച്ച്‌

> **Lead Summary:** **കൊച്ചി: **കേരള ബ്ലാസ്റ്റേഴ്സ് മുഖ്യ പരിശീലകൻ ഇവാൻ വുകോമനോവിച്ച്‌ ക്ലബ് വിട്ടു. പരസ്പര ധാരണയോടെ അദ്ദേഹവും ക്ലബും വേർപിരിഞ്ഞതായി ക്ലബ് ഇന്ന് ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു. 

## Article Content

**കൊച്ചി: **കേരള ബ്ലാസ്റ്റേഴ്സ് മുഖ്യ പരിശീലകൻ ഇവാൻ വുകോമനോവിച്ച്‌ ക്ലബ് വിട്ടു. പരസ്പര ധാരണയോടെ അദ്ദേഹവും ക്ലബും വേർപിരിഞ്ഞതായി ക്ലബ് ഇന്ന് ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു. 

2021ല്‍ ബ്ലാസ്റ്റേഴ്സിന്‍റെ പരിശീലക സ്ഥാനം ഏറ്റെടുത്ത വുകോമനോവിച്ച്‌ തുടർച്ചയായി മൂന്ന് തവണ ടീമിനെ പ്ലേഓഫില്‍ എത്തിച്ചശേഷമാണ് മടങ്ങുന്നത്. ആദ്യ സീസണില്‍ തന്നെ അദ്ദേഹം ടീമിനെ ഫൈനലില്‍ എത്തിച്ചിരുന്നു.

2023 മാർച്ച്‌ മൂന്നിന് നടന്ന പ്ലേ ഓഫ് പോരാട്ടത്തിലെ വിവാദ ഗോളില്‍ പ്രതിഷേദിച്ച്‌ ഇവാൻ വുകോമനോവിച്ചാണ് കേരള ബ്ലാസ്റ്റേഴ്സിനെ പിൻവലിച്ചത് വലിയ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.. അതിനുള്ള ശിക്ഷയായി ഇവാന് എഐഎഫ്‌എഫ് (ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷൻ) ഏർപ്പെടുത്തിയത് 10 മത്സര വിലക്കും അഞ്ചു ലക്ഷം രൂപ പിഴയുമായിരുന്നു. 

കേരള ബ്ലാസ്റ്റേഴ്സിന്‍റെ കാഴ്ചപ്പാടുകള്‍ക്കും ലക്ഷ്യങ്ങള്‍ക്കും അനുയോജ്യനായൊരു പുതിയ പരിശീലകനെ നിയമിക്കുന്നതിനുള്ള നടപടികള്‍ ക്ലബ് ഉടൻ ആരംഭിക്കുമെന്നും ക്ലബ് പ്രസ്താവനയില്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/201415/kerala-blasters)