---
title: "പോളിംഗ് ബൂത്തിന് സമീപം നോട്ടുകെട്ടുകൾ, എണ്ണി ട്രഷറിയിലേക്ക് മാറ്റി; അന്വേഷണം"
english_title: "Currency "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/201418/currency"
published_at: "2024-04-26T21:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/662bc977a8b94_n60366359217141454824893bff55b79237bd48ae3059a5a46752a0b463ffa70f4ee6e9410f2ffd231055a4.jpg"
keywords: []
---

# പോളിംഗ് ബൂത്തിന് സമീപം നോട്ടുകെട്ടുകൾ, എണ്ണി ട്രഷറിയിലേക്ക് മാറ്റി; അന്വേഷണം

> **Lead Summary:** **തിരുവനന്തപുരം: **മലയിന്‍കീഴില്‍ വോട്ടെടുപ്പ് ദിനത്തില്‍ ബൂത്തിന് സമീപത്ത് നിന്ന് 51,000 രൂപ കണ്ടെത്തി. മച്ചേല്‍ എല്‍പി സ്‌കൂളില്‍ 112-ാം ബൂത്തിന് സമീപത്ത് പടിക്കെട്ടിലായി ഉപേക്ഷിച്ച നിലയില്‍ 51,000 രൂപ കണ്ടെത്തുകയായിരുന്നു. 

## Article Content

**തിരുവനന്തപുരം: **മലയിന്‍കീഴില്‍ വോട്ടെടുപ്പ് ദിനത്തില്‍ ബൂത്തിന് സമീപത്ത് നിന്ന് 51,000 രൂപ കണ്ടെത്തി. മച്ചേല്‍ എല്‍പി സ്‌കൂളില്‍ 112-ാം ബൂത്തിന് സമീപത്ത് പടിക്കെട്ടിലായി ഉപേക്ഷിച്ച നിലയില്‍ 51,000 രൂപ കണ്ടെത്തുകയായിരുന്നു. 

500ന്റെ നോട്ടുകളാണ് അധികവുമുള്ളത്. മൂന്നോ നാലോ നോട്ടുകള്‍ 200ന്റെയും 100ന്റെയുമുണ്ട്. രാവിലെ 8:30ഓടെ ബൂത്തില്‍ വോട്ട് ചെയ്യാന്‍ വരിയില്‍ നില്‍ക്കുകയായിരുന്ന ആളാണ് പണം ആദ്യം കണ്ടത്. പിന്നാലെ മറ്റുള്ളവരും സംഭവം അറിഞ്ഞു.

തുടര്‍ന്ന് പഞ്ചായത്തംഗത്തെ വിവരമറിയിക്കുകയായിരുന്നു. ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധിച്ച്‌ മഹസര്‍ തയ്യാറാക്കി തുക മലയിന്‍കീഴ് ട്രഷറിയിലേക്ക് മാറ്റി. രാവിലെയായിരുന്നു സംഭവം. എന്നാല്‍ ഇതുവരെ പണം നഷ്ടപ്പെട്ടുവെന്ന് കാണിച്ച്‌ ആരുമെത്തിയിട്ടില്ല. വോട്ടു ചെയ്യാനെത്തിയവരുടെ കൈയില്‍ നിന്നും നഷ്ടപ്പെട്ടതാണോ മറ്റേതെങ്കിലും വഴിയാണോ പണം എത്തിയതെന്നും അന്വേഷണം നടക്കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/201418/currency)