---
title: "ഓപ്പൺ വോട്ടിനെച്ചൊല്ലി തർക്കം; പ്രിസൈഡിങ് ഓഫിസർ അറസ്റ്റിൽ"
english_title: "Arrested "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/201419/arrested"
published_at: "2024-04-26T21:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/662bcebb29dbd_n60366204817141460608435f3d7f876ce63ab188ede850d49e8ad703219570f5c357ab5afe0b76b93f73e1.jpg"
keywords: []
---

# ഓപ്പൺ വോട്ടിനെച്ചൊല്ലി തർക്കം; പ്രിസൈഡിങ് ഓഫിസർ അറസ്റ്റിൽ

> **Lead Summary:** **നാദാപുരം: **സമയപരിധി കഴിഞ്ഞിട്ടും നീണ്ട ക്യൂവില്‍ വോട്ടെടുപ്പ് പൂർത്തിയായ നാദാപുരത്ത് ഓപണ്‍ വോട്ടിനെ ചൊല്ലി വിവിധയിടങ്ങളില്‍ തർക്കം. മാനദണ്ഡങ്ങള്‍ പാലിക്കാതെ ഓപണ്‍ വോട്ട് അനുവദിച്ചെന്ന സി.പി.എം പരാതിയില്‍ പ്രിസൈഡിങ് ഓഫിസറെ അറസ്റ്റുചെയ്തു.

## Article Content

**നാദാപുരം: **സമയപരിധി കഴിഞ്ഞിട്ടും നീണ്ട ക്യൂവില്‍ വോട്ടെടുപ്പ് പൂർത്തിയായ നാദാപുരത്ത് ഓപണ്‍ വോട്ടിനെ ചൊല്ലി വിവിധയിടങ്ങളില്‍ തർക്കം. മാനദണ്ഡങ്ങള്‍ പാലിക്കാതെ ഓപണ്‍ വോട്ട് അനുവദിച്ചെന്ന സി.പി.എം പരാതിയില്‍ പ്രിസൈഡിങ് ഓഫിസറെ അറസ്റ്റുചെയ്തു.

കല്ലാച്ചി എം.എല്‍.പി സ്കൂളിലെ 162ാം ബൂത്ത് പ്രിസൈഡിങ് ഓഫിസർ പേരാമ്ബ്ര സ്വദേശി ഷിനോദിനെയാണ് അറസ്റ്റുചെയ്തത്. ഇദ്ദേഹത്തെ പിന്നീട് ജാമ്യത്തില്‍ വിട്ടു. വെബ്കാസ്റ്റിങ് പരിശോധനയില്‍ അന്യായമായ തരത്തില്‍ ഓപണ്‍ വോട്ട് ചെയ്യുന്നത് കണ്ടെത്തിയിരുന്നു. കലക്ടറുടെ നിർദേശത്തെ തുടർന്ന് നാദാപുരം പൊലീസാണ് പ്രിസൈഡിങ് ഓഫിസറെ അറസ്റ്റുചെയ്തത്.

പരാതിയെ തുടർന്ന് ഇദ്ദേഹത്തെ ചുമതലയില്‍ നിന്ന് മാറ്റിനിർത്തിയിരുന്നു. തൊട്ടടുത്ത 163ാം ബൂത്തിലും ഓപണ്‍ വോട്ടിനെക്കുറിച്ച്‌ ബൂത്ത് ഏജന്റുമാർ തമ്മില്‍ വാക്കേറ്റമുണ്ടായി. നിരവധി ഓപണ്‍ വോട്ടുകള്‍ ചെയ്ത ബൂത്തില്‍ ഒരു സി.പി.എം വോട്ടറെ പ്രിസൈഡിങ് ഓഫിസർ തടഞ്ഞതായാണ് ആരോപണം. ബഹളത്തെ തുടർന്ന് ഏറെ നേരം പോളിങ് തടസ്സപ്പെട്ടു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/201419/arrested)