---
title: "സംസ്ഥാനത്ത് വോട്ടിങ്ങിനിടെ ഒന്‍പത് പേര്‍ കുഴഞ്ഞുവീണു മരിച്ചു"
english_title: "Dead "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/201433/dead"
published_at: "2024-04-26T22:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/662bdaed17740_n6036782421714149991301f5a81debbe9bd2be64d846ee1254e80ccc35e670664b066cce0e43ff00027224.jpg"
keywords: []
---

# സംസ്ഥാനത്ത് വോട്ടിങ്ങിനിടെ ഒന്‍പത് പേര്‍ കുഴഞ്ഞുവീണു മരിച്ചു

> **Lead Summary:** **തിരുവനന്തപുരം: **ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടിങ്ങിനിടെ സംസ്ഥാനത്ത് ഒന്‍പത് പേര്‍ കുഴഞ്ഞുവീണു മരിച്ചു. പാലക്കാട് ജില്ലയില്‍ മാത്രം മൂന്നുപേരാണ് മരിച്ചത്. മരിച്ചവരില്‍ ഏറെയും പ്രായമുളളവരാണ്. പാലക്കാട് തേങ്കുറിശ്ശിയില്‍ വോട്ടുചെയ്തു മടങ്ങുന്നതിനിടെ 32 വയസ്സുള്ള യുവാവ് കുഴഞ്ഞു വീണ് മരിച്ചത് സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. 

## Article Content

**തിരുവനന്തപുരം: **ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടിങ്ങിനിടെ സംസ്ഥാനത്ത് ഒന്‍പത് പേര്‍ കുഴഞ്ഞുവീണു മരിച്ചു. പാലക്കാട് ജില്ലയില്‍ മാത്രം മൂന്നുപേരാണ് മരിച്ചത്. മരിച്ചവരില്‍ ഏറെയും പ്രായമുളളവരാണ്. പാലക്കാട് തേങ്കുറിശ്ശിയില്‍ വോട്ടുചെയ്തു മടങ്ങുന്നതിനിടെ 32 വയസ്സുള്ള യുവാവ് കുഴഞ്ഞു വീണ് മരിച്ചത് സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. 

ബിമേഷ് (42) മാമി (63), കണ്ടന്‍ (73), കെ.എം.അനീസ് അഹമ്മദ് (71), മോഡന്‍ കാട്ടില്‍ ചന്ദ്രന്‍ (68), സിദ്ദീഖ് (63), സോമരാജന്‍ (82), സെയ്ദ് ഹാജി (75), എസ് ശബരി (32) എന്നിവരാണ് വോട്ടെടുപ്പിനിടെ കുഴഞ്ഞു വീണു മരിച്ചത്. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/201433/dead)