---
title: "പത്ത് വയസുകാരൻ മുറിയിൽ മരിച്ച നിലയിൽ"
english_title: "Dead "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/201436/dead"
published_at: "2024-04-26T22:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/662bdd0d0a434_n60367560617141505433762b9fd0e65ee15852bbbbd72c9920c31a04c9142e480f477795a754787111e49a.jpg"
keywords: []
---

# പത്ത് വയസുകാരൻ മുറിയിൽ മരിച്ച നിലയിൽ

> **Lead Summary:** **പാലക്കാട്: **തൃത്താലയില്‍ പത്ത് വയസുകാരനെ വീട്ടിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തൃത്താല വേട്ടുപറമ്ബില്‍ വീട്ടില്‍ ഫൈസലിന്‍റെ മകൻ മുഹമ്മദ് ഫാമിസ് ആണ് മരിച്ചത്. വൈകുന്നേരം മൂന്നരയോടെയാണ് വീട്ടുകാർ സംഭവം കാണുന്നത്. മുറിയിലെ ജനലില്‍ കെട്ടിയിട്ട തോർത്തില്‍ കഴുത്ത്‌ കുരുങ്ങിയ നിലയിലായിരുന്നു മൃതദേഹം കിടന്നിരുന്നത്. ഉടനെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

## Article Content

**പാലക്കാട്: **തൃത്താലയില്‍ പത്ത് വയസുകാരനെ വീട്ടിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തൃത്താല വേട്ടുപറമ്ബില്‍ വീട്ടില്‍ ഫൈസലിന്‍റെ മകൻ മുഹമ്മദ് ഫാമിസ് ആണ് മരിച്ചത്. വൈകുന്നേരം മൂന്നരയോടെയാണ് വീട്ടുകാർ സംഭവം കാണുന്നത്. മുറിയിലെ ജനലില്‍ കെട്ടിയിട്ട തോർത്തില്‍ കഴുത്ത്‌ കുരുങ്ങിയ നിലയിലായിരുന്നു മൃതദേഹം കിടന്നിരുന്നത്. ഉടനെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

കളിക്കുന്നതിനിടയില്‍ തോർത്ത് കഴുത്തില്‍ കുരുങ്ങിയത് ആകാം മരണകാരണം എന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/201436/dead)