---
title: "#mananthawadi l കെ ടി ജംഗ്ഷൻ റോഡ് ടാറിംഗ് പ്രവൃത്തി അടിയന്തിരമായി പൂർത്തിയാക്കണം; മാനന്തവാടി മർച്ചൻ്റ്സ് അസോസിയേഷൻ"
english_title: "Mananthawadi "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/201590/mananthawadi"
published_at: "2024-04-27T17:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/662ce961017b5_IMG-20240427-WA0091.jpg"
keywords: []
---

# #mananthawadi l കെ ടി ജംഗ്ഷൻ റോഡ് ടാറിംഗ് പ്രവൃത്തി അടിയന്തിരമായി പൂർത്തിയാക്കണം; മാനന്തവാടി മർച്ചൻ്റ്സ് അസോസിയേഷൻ

> **Lead Summary:** **മാനന്തവാടി** : മാനന്തവാടി ടൗണിലെ തിരക്കേറിയ കെ ടി ജംഗ്ഷനിലെ റോഡ് ടാറിംഗ് പ്രവൃത്തി പൂർത്തിയാക്കാൻ അടിയന്തിര നടപടികൾ കൈക്കൊള്ളണമെന്ന് പൊതുമരാമത്ത് അധികാരികളോട് മാനന്തവാടി മർച്ചൻ്റ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. ടൗണിലെ വിവിധപ്രവൃത്തികൾ ഇഴഞ്ഞുനീങ്ങുന്നതിൽ യോഗം ആശങ്കപ്രകടിപ്പിച്ചു.

## Article Content

**മാനന്തവാടി** : മാനന്തവാടി ടൗണിലെ തിരക്കേറിയ കെ ടി ജംഗ്ഷനിലെ റോഡ് ടാറിംഗ് പ്രവൃത്തി പൂർത്തിയാക്കാൻ അടിയന്തിര നടപടികൾ കൈക്കൊള്ളണമെന്ന് പൊതുമരാമത്ത് അധികാരികളോട് മാനന്തവാടി മർച്ചൻ്റ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. ടൗണിലെ വിവിധപ്രവൃത്തികൾ ഇഴഞ്ഞുനീങ്ങുന്നതിൽ യോഗം ആശങ്കപ്രകടിപ്പിച്ചു.

ടൗണിൻ്റെ എല്ലാ ഭാഗത്തും ഇൻ്റർലോക്ക് പതിപ്പിക്കൽ പ്രവൃത്തിയും ബാക്കിയുണ്ട്. ടൗൺ പ്രവൃത്തികൾ തീരാത്തത് കൊണ്ട് പൊടി ശല്യവും രൂക്ഷമാണ് കോഴിക്കോട് റോഡിലെ ബസ്ബെ നിർമ്മാണവും ഉടൻ പൂർത്തിയാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

പ്രസിഡൻ്റ് കെ ഉസ്മാൻ അധ്യക്ഷത വഹിച്ചു പി വി  മഹേഷ്, എൻ പി ഷിബി, എം വി സുരേന്ദ്രൻ, എൻ വി അനിൽകുമാർ, കെ എക്സ് ജോർജ്, സി കെ സുജിത്, എം കെ    ഷിഹാബുദീൻ,  ജോൺസൻ  ജോൺ, ഇ എ നാസിർ, കെ ഷാനു എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/201590/mananthawadi)