---
title: "#kannur l ഐഎച്ച്എംഎ കേരള ഘടകം പത്തൊൻപതാമത് സംസ്ഥാന സമ്മേളനവും നാഷണൽ സയൻന്റിഫിക് സെമിനാറും 28 ന്"
english_title: "Kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/201593/kannur"
published_at: "2024-04-27T17:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/662cefc81cc67_IMG-20240427-WA0095.jpg"
keywords: []
---

# #kannur l ഐഎച്ച്എംഎ കേരള ഘടകം പത്തൊൻപതാമത് സംസ്ഥാന സമ്മേളനവും നാഷണൽ സയൻന്റിഫിക് സെമിനാറും 28 ന്

> **Lead Summary:** **കണ്ണൂർ**: ഇന്ത്യൻ ഹോമിയോപ്പതിക് മെഡിക്കൽ അസോസിയേഷൻ (ഐഎച്ച്എംഎ ) കേരള ഘടകത്തിൻന്റെ പത്തൊൻപതാമത് സംസ്ഥാന സമ്മേളനവും നാഷണൽ സയൻറിഫിക് സെമിനാറും ഏപ്രിൽ 28 ന് കണ്ണൂരിൽ നടക്കുമെന്ന് സംഘാടകർ കണ്ണൂരിൽ അറിയിച്ചു. ഞായരാഴ്ച്ച രാവിലെ കണ്ണൂർ റബ്‌കോ ഹാളിൽ വച്ചു നടക്കുന്ന സംസ്ഥാന സമ്മേളനം തുറമുഖം, മ്യൂസിയം വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. 

## Article Content

**കണ്ണൂർ**: ഇന്ത്യൻ ഹോമിയോപ്പതിക് മെഡിക്കൽ അസോസിയേഷൻ (ഐഎച്ച്എംഎ ) കേരള ഘടകത്തിൻന്റെ പത്തൊൻപതാമത് സംസ്ഥാന സമ്മേളനവും നാഷണൽ സയൻറിഫിക് സെമിനാറും ഏപ്രിൽ 28 ന് കണ്ണൂരിൽ നടക്കുമെന്ന് സംഘാടകർ കണ്ണൂരിൽ അറിയിച്ചു. ഞായരാഴ്ച്ച രാവിലെ കണ്ണൂർ റബ്‌കോ ഹാളിൽ വച്ചു നടക്കുന്ന സംസ്ഥാന സമ്മേളനം തുറമുഖം, മ്യൂസിയം വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. 

അന്തർ ദേശീയ ഫാക്കൽറ്റിമാരായ ഡോ  പരിണാസ് ഹുംറൻവാല, ഡോ  നന്ദിനി ഭട്ട് എന്നിവർ സയൻറിഫിക് സെമിനാറിന് നേതൃത്വം നൽകും. ചടങ്ങിൽ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെ ആദരിക്കും. ഡോക്ടറുടെ കുറിപ്പടിയില്ലാതെ സാധാരണ കടകളിലടക്കം മരുന്നുകൾ ലഭ്യമാവുന്ന തരത്തിൽ ഓവർ ദ് കൗണ്ടർ മരുന്നു വിൽപന അനുവദിക്കുന്നതിനുള്ള കേന്ദ്ര സർക്കാറിന്റെ നീക്കം അപലപനീയമാണെന്നും ഭാരവാഹികൾ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ ഡോക്ടർമാരായ ബിജോയ്, മുഹമ്മദ് സഫീർ, അമുദ, രാഹുൽ രാഘവൻ,വിനയൻ ഉത്തമൻ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/201593/kannur)