---
title: "ആറളം വന്യജീവി സങ്കേതത്തിനുള്ളില്‍ കാട്ടാനക്കുട്ടി ചരിഞ്ഞു; ട്രക്കിങ്ങ് നിർത്തി"
english_title: "Aralam-farm "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/201617/aralam-farm"
published_at: "2024-04-27T20:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/662d10c7f0c04_IMG-20240427-WA0016.jpg"
keywords: []
---

# ആറളം വന്യജീവി സങ്കേതത്തിനുള്ളില്‍ കാട്ടാനക്കുട്ടി ചരിഞ്ഞു; ട്രക്കിങ്ങ് നിർത്തി

> **Lead Summary:** **ഇരിട്ടി: **ആറളം വന്യജീവി സങ്കേതത്തിൽ കാട്ടാന കുട്ടി ചരിഞ്ഞു .ശനിയാഴ്ച രാവിലെ വന്യജീവി സങ്കേതത്തിനുള്ളിൽ പെട്രോളിങ്ങ് നടത്തിയ നരിക്കടവ് സ്റ്റാഫ് അംഗങ്ങളാണ് കുട്ടിയാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. ചരിഞ്ഞ കുട്ടിയാനക്ക് ഏകദേശം ഒരുദിവത്തെ പഴക്കം ഉണ്ടെന്നാണ് വനം വകുപ്പിന്റെ നിഗമനം.

## Article Content

**ഇരിട്ടി: **ആറളം വന്യജീവി സങ്കേതത്തിൽ കാട്ടാന കുട്ടി ചരിഞ്ഞു .ശനിയാഴ്ച രാവിലെ വന്യജീവി സങ്കേതത്തിനുള്ളിൽ പെട്രോളിങ്ങ് നടത്തിയ നരിക്കടവ് സ്റ്റാഫ് അംഗങ്ങളാണ് കുട്ടിയാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. ചരിഞ്ഞ കുട്ടിയാനക്ക് ഏകദേശം ഒരുദിവത്തെ പഴക്കം ഉണ്ടെന്നാണ് വനം വകുപ്പിന്റെ നിഗമനം.

പോസ്റ്റുമോർട്ടത്തിന് ശേഷം മാത്രമേ ചരിഞ്ഞതിന്റെ കാരണം കണ്ടെത്താൻ കഴിയുകയുള്ളൂ. ഇതോടെ ശനിയാഴ്ച രാവിലെ മുതൽ വന്യജീവി സങ്കേതത്തിനുള്ളിലെ മീൻമുട്ടിയിലേക്ക് ട്രക്കിങ്ങ്‌ അധികൃതർ നിർത്തിവച്ചു. ഈ മേഖലയിൽ മറ്റ് കാട്ടാനകളുടെ ആക്രമണ സാധ്യത കണക്കിലെടുത്ത് ഇവിടേക്കുള്ള സഞ്ചാരികളുടെ പ്രവേശനം താൽകാലികമായി അധികൃതർ നിർത്തിവച്ചത്.

ഇതോടെ മുൻകൂട്ടി ബുക്ക് ചെയ്തവർ അടക്കം നിരവധി സഞ്ചാരികളാണ് ട്രക്കിംഗ് നടത്താൻ കഴിയാതെ മടങ്ങി പോയി. പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം പ്രദേശത്തെ ആനകളുടെ നീക്കം പരിശോധിച്ച ശേഷം ട്രക്കിങ്ങ് പുനരാരംഭിക്കുമെന്ന് വൈൽഡ് ലൈഫ് വാർഡൻ ജി. പ്രദീപ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/201617/aralam-farm)