---
title: "ആലപ്പുഴയിൽ അതിഥി തൊഴിലാളിയെ കുത്തിക്കൊന്നു"
english_title: "Murder "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/201624/murder"
published_at: "2024-04-27T20:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/662d1a19aaaba_n6039284021714231647593e7874ba6e05a4f6e0a8399025bf0a05006be742ef139fc9525accc023ff07361.jpg"
keywords: []
---

# ആലപ്പുഴയിൽ അതിഥി തൊഴിലാളിയെ കുത്തിക്കൊന്നു

> **Lead Summary:** **ആലപ്പുഴ: **ഹരിപ്പാട് അതിഥി തൊഴിലാളിയെ കുത്തിക്കൊന്നു. കോല്‍ക്കത്ത സ്വദേശി ഓംപ്രകാശ് ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ നാല് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

## Article Content

**ആലപ്പുഴ: **ഹരിപ്പാട് അതിഥി തൊഴിലാളിയെ കുത്തിക്കൊന്നു. കോല്‍ക്കത്ത സ്വദേശി ഓംപ്രകാശ് ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ നാല് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

ഡാണാപ്പടിയിലുള്ള ബാറിനു മുന്‍വശം റോഡില്‍ കുത്തേറ്റ് കിടക്കുന്ന നിലയിലാണ് ഓം പ്രകാശിനെ കണ്ടെത്തിയത്. ഡാണാപ്പടിയില്‍ മീന്‍കട നടത്തുന്ന ആളാണ് കൊല്ലപ്പെട്ട ഓംപ്രകാശ്. മീന്‍ വില്‍പ്പനയിലെ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് സൂചന. 

ഇരുട്ടായതിനാല്‍ കുത്തിയത് ആരെന്ന് വ്യക്തമായിട്ടില്ലെന്നും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയാണെന്നും പൊലീസ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/201624/murder)