---
title: "കുക്കർ പൊട്ടിത്തെറിച്ച്‌ രണ്ടു പേർക്ക് പരിക്ക്"
english_title: "Injury "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/201627/injury"
published_at: "2024-04-27T21:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/662d1f2ec37f8_n6039282641714233055336ce220ca68e8430820b9f3ed16a348c8b2e9d67a49c5c8ccd6520236075a80cd6.jpg"
keywords: []
---

# കുക്കർ പൊട്ടിത്തെറിച്ച്‌ രണ്ടു പേർക്ക് പരിക്ക്

> **Lead Summary:** **കോഴിക്കോട്: **കൊയിലാണ്ടിയില്‍ ഹോട്ടലിലെ കുക്കർ പൊട്ടിത്തെറിച്ച്‌ രണ്ടു പേർക്ക് പരിക്ക്. ഹോട്ടല്‍ തൊഴിലാളികളായ സിറാജ് എന്നയാള്‍ക്കും ഒരു സ്ത്രീക്കുമാണ് പരിക്കേറ്റത്. ഇന്ന് ഉച്ചയോടെയായിരുന്നു അപകടം.

## Article Content

**കോഴിക്കോട്: **കൊയിലാണ്ടിയില്‍ ഹോട്ടലിലെ കുക്കർ പൊട്ടിത്തെറിച്ച്‌ രണ്ടു പേർക്ക് പരിക്ക്. ഹോട്ടല്‍ തൊഴിലാളികളായ സിറാജ് എന്നയാള്‍ക്കും ഒരു സ്ത്രീക്കുമാണ് പരിക്കേറ്റത്. ഇന്ന് ഉച്ചയോടെയായിരുന്നു അപകടം.

ഹോട്ടലിലേക്കുള്ള ഭക്ഷണം പാചകം ചെയ്യുന്നതിനിടെ കുക്കർ പൊട്ടിത്തെറിക്കുകയായിരുന്നു. ഇതരസംസ്ഥാന തൊഴിലാളിയാണ് സിറാജ്. ഇയാള്‍ ഉടൻ തന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. പൊള്ളലേറ്റ സ്ത്രീയെ പരിക്ക് ഗുരുതരമായതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/201627/injury)