---
title: "പത്ത് കോടി നഷ്ടപരിഹാരം വേണം; ശോഭ സുരേന്ദ്രന് വക്കീൽ നോട്ടീസ് അയച്ച് ഗോകുലം ഗോപാലൻ"
english_title: "Gokulam gopalan "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/201628/gokulam-gopalan"
published_at: "2024-04-27T21:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/662d21fbaf2b4_n6039384801714233726979fd818587a449469b5e444b3a8ad5b21116a3ae84626675d9a2f2ac74cb635c47.jpg"
keywords: []
---

# പത്ത് കോടി നഷ്ടപരിഹാരം വേണം; ശോഭ സുരേന്ദ്രന് വക്കീൽ നോട്ടീസ് അയച്ച് ഗോകുലം ഗോപാലൻ

> **Lead Summary:** **തിരുവനന്തപുരം: **എൻഡിഎ സ്ഥാനാർഥി ശോഭാ സുരേന്ദ്രൻ നടത്തിയ ആരോപണങ്ങള്‍ക്കെതിരെ വക്കീല്‍ നോട്ടീസയച്ച്‌ ഗോകുലം ഗോപാലൻ. ആലപ്പുഴയില്‍ നടത്തിയ വാർത്താ സമ്മേളനത്തില്‍ തനിക്കെതിരെ വ്യാജ പരാമർശങ്ങള്‍ നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.

## Article Content

**തിരുവനന്തപുരം: **എൻഡിഎ സ്ഥാനാർഥി ശോഭാ സുരേന്ദ്രൻ നടത്തിയ ആരോപണങ്ങള്‍ക്കെതിരെ വക്കീല്‍ നോട്ടീസയച്ച്‌ ഗോകുലം ഗോപാലൻ. ആലപ്പുഴയില്‍ നടത്തിയ വാർത്താ സമ്മേളനത്തില്‍ തനിക്കെതിരെ വ്യാജ പരാമർശങ്ങള്‍ നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.

നഷ്ടപരിഹാരമായി 10 കോടി രൂപ നല്‍കണമെന്നാണ് ആവശ്യം. അല്ലെങ്കില്‍ നടപടി സ്വീകരിക്കുമെന്നും വക്കീല്‍ നോട്ടീസില്‍ വ്യക്തമാക്കുന്നു.

പണം നല്‍കി തന്നെ സ്വാധീനിക്കാൻ കോടീശ്വരനായ ചാനല്‍ ഉടമ ശ്രമിച്ചെന്നും ഉടമയുടെ ഏജന്‍റ് എത്തി ഭീഷണിപ്പെടുത്തിയതായും ശോഭാ സുരേന്ദ്രൻ നേരത്തെ പറഞ്ഞിരുന്നു. 

ഇതിനു പിന്നാലെ ഏപ്രില്‍ 25ന് ആലപ്പുഴയില്‍ വെച്ച്‌ നടത്തിയ മറ്റൊരു പത്രസമ്മേളനത്തില്‍ ഗോകുലം ഗോപാലൻ ചിട്ടിയും ബിസിനസും നടത്തി ധാരാളം ആളുകളുടെ പണവും ഭൂമിയും തട്ടിയെന്ന് ശോഭ ആരോപിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/201628/gokulam-gopalan)