---
title: "അഞ്ച് വർഷം അഞ്ച് പ്രധാനമന്ത്രിമാർ; ഇന്ത്യാ മുന്നണിക്കെതിരെ നരേന്ദ്ര മോദി"
english_title: "Modhi "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/201639/modhi"
published_at: "2024-04-27T22:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/662d2c6077ba9_n6039449481714236370035dc11b3134a6e38faaacb32eeb6110c4558be1fd51cd4a6bed6e643ae60bc3ccf.jpg"
keywords: []
---

# അഞ്ച് വർഷം അഞ്ച് പ്രധാനമന്ത്രിമാർ; ഇന്ത്യാ മുന്നണിക്കെതിരെ നരേന്ദ്ര മോദി

> **Lead Summary:** **മുംബൈ: **ഇന്ത്യാ മുന്നണി അധികാരം പിടിച്ചാല്‍ അഞ്ച് വർഷം അഞ്ച് പ്രധാനമന്ത്രിമാരായിരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓരോ വർഷവും ഓരോ പ്രധാനമന്ത്രിയായിരിക്കും. ഇന്ത്യാ സഖ്യത്തിന്‍റെ ഏക ലക്ഷ്യം അധികാരത്തിലെത്തുകയും പിന്നാലെ പണം ഉണ്ടാക്കുകയും ആണെന്നും അദ്ദേഹം പറഞ്ഞു.

## Article Content

**മുംബൈ: **ഇന്ത്യാ മുന്നണി അധികാരം പിടിച്ചാല്‍ അഞ്ച് വർഷം അഞ്ച് പ്രധാനമന്ത്രിമാരായിരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓരോ വർഷവും ഓരോ പ്രധാനമന്ത്രിയായിരിക്കും. ഇന്ത്യാ സഖ്യത്തിന്‍റെ ഏക ലക്ഷ്യം അധികാരത്തിലെത്തുകയും പിന്നാലെ പണം ഉണ്ടാക്കുകയും ആണെന്നും അദ്ദേഹം പറഞ്ഞു.

സനാതന ധർമ്മത്തെ തള്ളി പറയുന്നവരെ ആദരിക്കുന്നതില്‍ അവർക്ക് ഒരു മടിയുമില്ലെന്നും മോദി കുറ്റപ്പെടുത്തി. മഹാരാഷ്ട്രയിലെ കോലാപ്പൂരില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയിലായിരുന്നു പരാമർശം.

ദക്ഷിണേന്ത്യയെ വിഭജിച്ച്‌ പ്രത്യേകരാഷ്ട്രം ആവശ്യപ്പെട്ടുകൊണ്ടാണ് ഇന്ത്യാ സഖ്യം കര്‍ണാടകയിലും തമിഴ്നാട്ടിലും പ്രസംഗിക്കുന്നതെന്നും മോദി പറഞ്ഞു. അവര്‍ ദേശവിരുദ്ധ അജന്‍ഡകളും പ്രീണനവും മുന്നോട്ടുവയ്ക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

എന്‍ഡിഎയുടെ വികസനത്തിന്‍റെ ട്രാക്ക് റെക്കോര്‍ഡുമായി എതിരിടാന്‍ കഴിയില്ലെന്ന് മനസിലായതോടെ കോണ്‍ഗ്രസും അവരുടെ സുഹൃത്തുക്കളും തന്ത്രങ്ങള്‍ മാറ്റുകയാണ്. അവര്‍ ദേശവിരുദ്ധ അജന്‍ഡകളും പ്രീണനവും മുന്നോട്ടുവയ്ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യ മുന്നണി സര്‍ക്കാര്‍ ഉണ്ടാക്കിയാല്‍ പൗരത്വനിയമം റദ്ദാക്കും. മൂന്നക്ക സംഖ്യയിലുള്ള സീറ്റുകള്‍ പോലും അവര്‍ക്ക് വിജയിക്കാന്‍ കഴിയില്ല. ഇന്ത്യാ സഖ്യത്തിനു സര്‍ക്കാരുണ്ടാക്കാനുള്ള പടിവാതിലില്‍പോലും എത്താന്‍ കഴിയില്ലെന്നും മോദി കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/201639/modhi)