---
title: "യു ജി സി - നെറ്റ് പരീക്ഷാ പരിശീലനം"
english_title: "Net"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/201656/net"
published_at: "2024-04-28T06:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/662d9fe2a4c6e_Screenshot_20240428-063030_Chrome.jpg"
keywords: []
---

# യു ജി സി - നെറ്റ് പരീക്ഷാ പരിശീലനം

> **Lead Summary:** **കണ്ണൂർ** : മാനവിക വിഷയങ്ങളില്‍ യു ജി സി ജൂണില്‍ നടത്താന്‍ നിശ്ചയിച്ച നെറ്റ് പരീക്ഷക്ക് തയ്യാറെടുക്കുന്നവര്‍ക്കായി കണ്ണൂര്‍ യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ബ്യൂറോയുടെ ആഭിമുഖ്യത്തില്‍ പരിശീലനം സംഘടിപ്പിക്കുന്നു.

## Article Content

**കണ്ണൂർ** : മാനവിക വിഷയങ്ങളില്‍ യു ജി സി ജൂണില്‍ നടത്താന്‍ നിശ്ചയിച്ച നെറ്റ് പരീക്ഷക്ക് തയ്യാറെടുക്കുന്നവര്‍ക്കായി കണ്ണൂര്‍ യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ബ്യൂറോയുടെ ആഭിമുഖ്യത്തില്‍ പരിശീലനം സംഘടിപ്പിക്കുന്നു.

മെയ്മാസം ജനറല്‍ പേപ്പറിനായി തുടങ്ങുന്ന 15 ദിവസത്തെ പരിശീലനത്തിന് ആദ്യം രജിസറ്റര്‍ ചെയ്യുന്ന 35 പേര്‍ക്കാണ് പ്രവേശനം. താല്‍പര്യമുള്ളവര്‍ കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയുടെ എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ബ്യൂറോയില്‍ നേരിട്ട് ഹാജരായി പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 0497 2703130.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/201656/net)