---
title: "ഇപിഎഫ് പരാതി പരിഹാര സമ്പര്‍ക്ക പരിപാടി 27ന്"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/201659/kannur"
published_at: "2024-04-28T06:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/662da3030a20b_images_(3)_(24).jpeg"
keywords: []
---

# ഇപിഎഫ് പരാതി പരിഹാര സമ്പര്‍ക്ക പരിപാടി 27ന്

> **Lead Summary:** **കണ്ണൂർ** : എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനും എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷൂറന്‍സ് കോര്‍പ്പറേഷനും സംയുക്തമായി നടത്തുന്ന ‘നിധി താങ്കള്‍ക്കരികെ ജില്ല വ്യാപന പദ്ധതി’ഗുണഭോക്താക്കള്‍ക്കായുള്ള പരാതി പരിഹാര സമ്പര്‍ക്ക പരിപാടി ഏപ്രല്‍ 29ന് നടക്കും.

## Article Content

**കണ്ണൂർ** : എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനും എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷൂറന്‍സ് കോര്‍പ്പറേഷനും സംയുക്തമായി നടത്തുന്ന ‘നിധി താങ്കള്‍ക്കരികെ ജില്ല വ്യാപന പദ്ധതി’ഗുണഭോക്താക്കള്‍ക്കായുള്ള പരാതി പരിഹാര സമ്പര്‍ക്ക പരിപാടി ഏപ്രല്‍ 29ന് നടക്കും.

കണ്ണൂര്‍ നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കോമേഴ്‌സ് മിനി കോണ്‍ഫറന്‍സ് ഹാള്‍, കാഞ്ഞങ്ങാട് ടാക്‌സ് ഫോറം ഹാള്‍ എന്നിവിടങ്ങളില്‍ രാവിലെ 9.30 മുതല്‍ ഉച്ചക്ക് ഒരു മണി വരെയാണ് പരിപാടി. ഇപിഎഫ്/ ഇഎസ് ഐ അംഗങ്ങള്‍, തൊഴിലുടമകള്‍, ഇ പി എസ് പെന്‍ഷണര്‍മാര്‍, തൊഴിലാളി സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ക്ക് ഒരേ സമയം വിവര കൈമാറ്റവും പരാതി പരിഹാരവും ഈ പരിപാടിയിലൂടെ സാധിക്കും. പരിപാടിയില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ ആവശ്യമായ രേഖകള്‍ സഹിതം എത്തിച്ചേരുക.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/201659/kannur)