---
title: "കുടിവെള്ള സ്രോതസ്സുകൾ വറ്റുന്നു; അടക്കാത്തോട്ടിലെ ചാപ്പത്തോട് വരണ്ടുണങ്ങി"
english_title: "Kelakam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/201706/kelakam"
published_at: "2024-04-28T11:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/662de506787ec_IMG-20240428-WA0009.jpg"
keywords: []
---

# കുടിവെള്ള സ്രോതസ്സുകൾ വറ്റുന്നു; അടക്കാത്തോട്ടിലെ ചാപ്പത്തോട് വരണ്ടുണങ്ങി

> **Lead Summary:** **കേളകം**: അടയ്ക്കാത്തോടിനു സമീപം ജനവാസ കേന്ദ്രത്തിലെ ചാപ്പത്തോട് അടക്കമുള്ള ചെറുതോടുകൾ വരണ്ടുണങ്ങി. ഇതോടെ പ്രദേശത്ത് വരൾച്ച രൂക്ഷമാവുകയും കിണർ, കുളങ്ങൾ ഉൾപ്പെടെ ജല ശ്രോദ സ്സുകൾ വറ്റിത്തുടങ്ങി.

## Article Content

**കേളകം**: അടയ്ക്കാത്തോടിനു സമീപം ജനവാസ കേന്ദ്രത്തിലെ ചാപ്പത്തോട് അടക്കമുള്ള ചെറുതോടുകൾ വരണ്ടുണങ്ങി. ഇതോടെ പ്രദേശത്ത് വരൾച്ച രൂക്ഷമാവുകയും കിണർ, കുളങ്ങൾ ഉൾപ്പെടെ ജല ശ്രോദ സ്സുകൾ വറ്റിത്തുടങ്ങി.

തോട് വറ്റിയതോടെ തൊഴിലുറപ്പ് പദ്ധതി പ്രകാരം വ്യാപകമായി നിർമ്മിച്ച തടയണകളും നോക്ക് കുത്തികളായി മാറി. പഞ്ചായത്തിലെ 5,6,7,8 വാർഡ് പരിധിയിൽ വരുന്ന ചാപ്പത്തോട് വറ്റിയതോടെ പ്രദേശത്തെ ജലക്ഷാമത്തെ തുടർന്ന് ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്യത്തിൽ ടാങ്കറുകളിൽ ജലവിതരണം ഊർജിതമാക്കിയതായി പഞ്ചായത്ത് അധികൃതർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/201706/kelakam)