---
title: "#bhakkalam l ബക്കളം നെല്ലിയോട്ട് ഭഗവതി ക്ഷേത്രത്തിൽ പുനപ്രതിഷ്ഠ മഹോത്സവം "
english_title: "Bhakkalam nelliyottu bhagavathi temple "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/201745/bhakkalam-nelliyottu-bhagavathi-temple"
published_at: "2024-04-28T14:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/662e1133ed6ab_IMG-20240428-WA0047.jpg"
keywords: []
---

# #bhakkalam l ബക്കളം നെല്ലിയോട്ട് ഭഗവതി ക്ഷേത്രത്തിൽ പുനപ്രതിഷ്ഠ മഹോത്സവം 

> **Lead Summary:**  **ബക്കളം**: ബക്കളം നെല്ലിയോട്ട് ഭഗവതി ക്ഷേത്രത്തിൽ പുനപ്രതിഷ്ഠാ നവീകരണ കലശങ്ങൾക്ക് ശേഷം ആദ്യമായി നടക്കുന്ന പ്രതിഷ്ഠാദിന മഹോത്സവത്തിനു തുടക്കമായി. ഘോഷയാത്രയോടെയാണ് ഉത്സവത്തിന് തുടക്കം കുറിച്ചത്. 

## Article Content

 **ബക്കളം**: ബക്കളം നെല്ലിയോട്ട് ഭഗവതി ക്ഷേത്രത്തിൽ പുനപ്രതിഷ്ഠാ നവീകരണ കലശങ്ങൾക്ക് ശേഷം ആദ്യമായി നടക്കുന്ന പ്രതിഷ്ഠാദിന മഹോത്സവത്തിനു തുടക്കമായി. ഘോഷയാത്രയോടെയാണ് ഉത്സവത്തിന് തുടക്കം കുറിച്ചത്. 

ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ കരുമാരത്തില്ലത്ത് പരമേശ്വരൻ നമ്പൂതിരിപ്പാട് വിശേഷാൽ പൂജകൾക്ക് മുഖ്യകാർമ്മീകത്വം വഹിച്ചു. കടമ്പേരി ചുഴലി ഭഗവതി ക്ഷേത്ര പരിസരത്ത് നിന്നും നെല്ലിയോട്ട് ഭഗവതി ക്ഷേത്രത്തിലേക്ക് വടക്കൻസ് കലാസമിതിയുടെ ശിങ്കാരി മേളത്തോടെ ഘോഷയാത്ര നടന്നു.

തുടർന്ന് നടന്ന സാംസ്കാരിക സദസ് ശബരിമല മുൻ മേൽശാന്തി ജയരാമൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. ട്രസ്റ്റി ബോർഡ് ചെയർമാൻ പി വി സതീഷ് കുമാർ അധ്യക്ഷത വഹിച്ചു. ഉത്സവാഘോഷ കമ്മിറ്റി കൺവീനർ കെ പ്രമോദ് സ്വാഗതവും ട്രസ്റ്റി മെമ്പർ സജി ഭാസ്ക‌ർ നന്ദിയും പറഞ്ഞു. ഞായറാഴ്ച്ച വിശേഷാൽ പൂജകൾ നടന്നു, പ്രസാദസദ്യ, തായമ്പക, ഉത്സവം എഴുന്നള്ളിപ്പ്, ദീപാരാധന, ശ്രീഭൂതബലി പഞ്ചവാദ്യം, തിടമ്പ് നൃത്തം എന്നിവയും നടന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/201745/bhakkalam-nelliyottu-bhagavathi-temple)