---
title: "#kalpatta l അഖില കേരള വടംവലി മത്സരം ഇന്ന് വൈകുന്നേരം നീർവാരത്ത്"
english_title: "Kalpatta "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/201760/kalpatta"
published_at: "2024-04-28T15:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/662e23446d780_IMG-20240428-WA0062.jpg"
keywords: []
---

# #kalpatta l അഖില കേരള വടംവലി മത്സരം ഇന്ന് വൈകുന്നേരം നീർവാരത്ത്

> **Lead Summary:** **കൽപ്പറ്റ** : ജനകീയ സമിതി നീര്‍വാരവും, ഐ ആര്‍ ഇ അസോസിയേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന അഖില കേരള വടംവലി മത്സരം ഇന്ന് വൈകിട്ട് 6 മണിക്ക് നിര്‍വാരം ഗവ ഹയര്‍ സെക്കണ്ടറി ഫ്‌ളഡ് ലൈറ്റ് സ്റ്റേഡിയത്തില്‍ നടക്കും. മത്സരത്തിന്റെ ഉദ്ഘാടനം ടി സിദ്ദിഖ് എം എല്‍ എ നിര്‍വഹിക്കും.

## Article Content

**കൽപ്പറ്റ** : ജനകീയ സമിതി നീര്‍വാരവും, ഐ ആര്‍ ഇ അസോസിയേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന അഖില കേരള വടംവലി മത്സരം ഇന്ന് വൈകിട്ട് 6 മണിക്ക് നിര്‍വാരം ഗവ ഹയര്‍ സെക്കണ്ടറി ഫ്‌ളഡ് ലൈറ്റ് സ്റ്റേഡിയത്തില്‍ നടക്കും. മത്സരത്തിന്റെ ഉദ്ഘാടനം ടി സിദ്ദിഖ് എം എല്‍ എ നിര്‍വഹിക്കും.

ചലിച്ചിത്രതാരം അനൂപ് ചന്ദ്രന്‍ മുഖ്യാതിഥിയായിരിക്കും. ജീവകാരുണ്യത്തിന്റെ ഭാഗമായാണ് മത്സരം സംഘടിപ്പിക്കുന്നതെന്നും  20001 രൂപ മുതല്‍ നിരവധി സമ്മാനങ്ങള്‍ വിജയികള്‍ക്ക് നല്‍കുമെന്നും സംഘാടകര്‍ അറിയിച്ചു. പരിപാടി നാടിൻ്റെ ഉത്സവമാക്കി മാറ്റാനുള്ള ഒരുക്കത്തിലാണ് നാട്ടുകാർ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/201760/kalpatta)