---
title: "#kollam l കൊല്ലം പത്തനാപുരം പിറവന്തൂർ കടശ്ശേരിയിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി "
english_title: "Kollam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/201762/kollam"
published_at: "2024-04-28T15:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/662e2544535b6_IMG-20240428-WA0067.jpg"
keywords: []
---

# #kollam l കൊല്ലം പത്തനാപുരം പിറവന്തൂർ കടശ്ശേരിയിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി 

> **Lead Summary:**  **കൊല്ലം**: പത്തനാപുരം പിറവന്തൂർ കടശ്ശേരിയിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. പുന്നല ഫോറസ്റ്റ് സ്റ്റേഷൻ അധികാരപരിധിയിൽ ചിതൽവെട്ടി റിസർവിൽ പിറവന്തുർ കടശ്ശേരി ഒന്നാം വാർഡിൽ കെഫ്ഡിസിയുടെ യൂക്കാലി കോപ്പിസ് പ്ലാൻ്റേഷനിലാണ് ജഡം കണ്ടെത്തിയത്.

## Article Content

 **കൊല്ലം**: പത്തനാപുരം പിറവന്തൂർ കടശ്ശേരിയിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. പുന്നല ഫോറസ്റ്റ് സ്റ്റേഷൻ അധികാരപരിധിയിൽ ചിതൽവെട്ടി റിസർവിൽ പിറവന്തുർ കടശ്ശേരി ഒന്നാം വാർഡിൽ കെഫ്ഡിസിയുടെ യൂക്കാലി കോപ്പിസ് പ്ലാൻ്റേഷനിലാണ് ജഡം കണ്ടെത്തിയത്.

25 വയസ് തോന്നിക്കുന്ന കൊമ്പനാനയാണ് ചരിഞ്ഞത്. വനംവകുപ്പ് ഉദ്യോ​ഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. കാട്ടാനയുടെ പോസ്റ്റ്മോർട്ടം നടത്തി ജഡം മറവ് ചെയ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/201762/kollam)