---
title: "#kannur l മുൻവൈരാഗ്യത്തെത്തുടർന്ന് യുവാക്കളെ തടഞ്ഞു നിർത്തി ആക്രമിച്ചു "
english_title: "Kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/201769/kannur"
published_at: "2024-04-28T16:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/662e2f4c2a0cc_IMG-20240428-WA0046.jpg"
keywords: []
---

# #kannur l മുൻവൈരാഗ്യത്തെത്തുടർന്ന് യുവാക്കളെ തടഞ്ഞു നിർത്തി ആക്രമിച്ചു 

> **Lead Summary:**  **കണ്ണൂർ:** മുൻവൈരാഗ്യത്തെത്തുടർന്ന് യുവാക്കളെ തടഞ്ഞു നിർത്തി ആക്രമിച്ചു. വെട്ടേറ്റ് ഗുരുതരനിലയിലായ കൂവേരി മുണ്ടപ്പിലാവിലെ വി വി സിജിത്ത്, കാട്ടാമ്പള്ളിയിലെ ശ്രീലേഷ് എന്നിവരെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരെ അക്രമിച്ച കൂവേരി കാട്ടാമ്പള്ളി പാറക്കൽ ഹൗസിലെ പി അക്ഷയ് യെ തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്‌തു.

## Article Content

 **കണ്ണൂർ:** മുൻവൈരാഗ്യത്തെത്തുടർന്ന് യുവാക്കളെ തടഞ്ഞു നിർത്തി ആക്രമിച്ചു. വെട്ടേറ്റ് ഗുരുതരനിലയിലായ കൂവേരി മുണ്ടപ്പിലാവിലെ വി വി സിജിത്ത്, കാട്ടാമ്പള്ളിയിലെ ശ്രീലേഷ് എന്നിവരെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരെ അക്രമിച്ച കൂവേരി കാട്ടാമ്പള്ളി പാറക്കൽ ഹൗസിലെ പി അക്ഷയ് യെ തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്‌തു.

ഇന്നലെ രാത്രി എട്ട് മണിയോടെ കൂവേരി ക്കടവിൽ വെച്ചാണ് സംഭവം. സിജിത്തും ശ്രീലേഷും സുഹൃത്തായ കൂവേരി കാന പ്രത്ത് ഹൗസിലെ സൗരഭ് മധുവിന്റെ കൂടെ പോകുമ്പോൾ  തടഞ്ഞുനിർത്തി   വാക്കത്തി കൊണ്ട് അക്രമിക്കുകയായിരുന്നു വെന്നാണ് പരാതി. സിജിത്തിന്റെ കഴുത്തിന് നേരെ വാക്ക ത്തി  പ്രയോഗിച്ചപ്പോൾ ഇടതു കൈകൊണ്ട് തടഞ്ഞതിനാൽ കൈത്തണ്ടക്കും പുറ ത്തുമാണ് പരിക്കേറ്റത്. ശ്രീലേഷിൻ്റെ വലതു കാൽമുട്ടിനും വെട്ടിപരി ക്കേൽപ്പിക്കുകയായി രുന്നു. സൗരഭ് മധുവിൻ്റെ പരാതിയിൽ കേസെടുത്താണ് അക്ഷയ്യെ കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ വിഷുദിനമുണ്ടായ വാക്കുതർക്കത്തിന്റെ തുടർച്ചയാണത്രെ ഇന്നലെ നടന്ന അക്രമം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/201769/kannur)