---
title: "കൂട്ടുപുഴയിൽ എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ"
english_title: "Arrested "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/201806/arrested"
published_at: "2024-04-28T20:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/662e5f02dc038_PicsArt_04-28-08.03.49.jpg"
keywords: []
---

# കൂട്ടുപുഴയിൽ എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ

> **Lead Summary:** **ഇരിട്ടി: **കേരള കർണ്ണാടക അതിർത്തിയിൽ വീണ്ടും വൻ മയക്കുമരുന്ന് വേട്ട 44 ഗ്രാം എം ഡി എം എ യുമായി രണ്ട് യുവാക്കൾ പിടിയിൽ. 46 ഗ്രാംഎം ഡി എം എ യുമായി കോഴിക്കോട് കുന്നമംഗലം സ്വദേശി സാബിത്തും, കോട്ടയം വാഴുർ സ്വദേശി ജിഷ്ണുരാജുംആണ് കൂട്ടുപുഴയിൽ വച്ച് ശനിയാഴ്ച പിടിയിലായത്.

## Article Content

**ഇരിട്ടി: **കേരള കർണ്ണാടക അതിർത്തിയിൽ വീണ്ടും വൻ മയക്കുമരുന്ന് വേട്ട 44 ഗ്രാം എം ഡി എം എ യുമായി രണ്ട് യുവാക്കൾ പിടിയിൽ. 46 ഗ്രാംഎം ഡി എം എ യുമായി കോഴിക്കോട് കുന്നമംഗലം സ്വദേശി സാബിത്തും, കോട്ടയം വാഴുർ സ്വദേശി ജിഷ്ണുരാജുംആണ് കൂട്ടുപുഴയിൽ വച്ച് ശനിയാഴ്ച പിടിയിലായത്.

പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇരിട്ടി എസ് ഐ സനീഷും കണ്ണൂർ ജില്ലാ പോലിസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡും ചേർന്ന് നടത്തിയ വാഹന പരിശോധനയിലാണ് ഇരുവരും പിടിയിലായത്. കണ്ണൂർ കോഴിക്കോട് ജില്ലകളിൽ ലഹരി മരുന്ന് എത്തിക്കുന്ന പ്രധാന കണ്ണികളാണ് ഇരുവരും. ലക്ഷങ്ങൾ വിലമതിക്കുന്ന മയക്കുമരുന്നാണ് പിടികൂടിയിരിക്കുന്നത്.

നടപടി ക്രമങ്ങൾക്ക് ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കി. പരിശോധന സംഘത്തിൽ സീനിയർ സിവിൽ പോലീസ് ഓഫിസർമാരായ പദ്മജൻ, ജയൻ, ഷിജി എന്നിവരും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/201806/arrested)