---
title: "തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ ഹരിശ്ചന്ദ്രനാണെന്ന് പറയുന്നു; ഷാഫിക്കെതിരെ പി ജയരാജൻ"
english_title: "P jayarajan "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/201821/p-jayarajan"
published_at: "2024-04-28T20:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/662e6b1a4cb09_n6041506201714317877602f5a3dd5e6b3508524bc13c0372558bf03a9484b606fb84ac206f4f19fc3da08b.jpg"
keywords: []
---

# തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ ഹരിശ്ചന്ദ്രനാണെന്ന് പറയുന്നു; ഷാഫിക്കെതിരെ പി ജയരാജൻ

> **Lead Summary:** **കണ്ണൂർ: **സകല ദുഷിച്ച പ്രവർത്തനങ്ങളും ചെയ്യുകയും എല്ലാ തോന്ന്യാസങ്ങള്‍ക്കും പിന്തുണ നല്‍കുകയും ചെയ്തിട്ട് തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോ ഞാൻ ഹരിശ്ചന്ദ്രനാണെ എന്നും പറഞ്ഞു ഇറങ്ങിയിരിക്കുകയാണ് വടകരയിലെ യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്ബിലെന്ന് സിപിഎം സംസ്ഥാന സമിതി അംഗവും ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാനുമായ പി. ജയരാജൻ.

## Article Content

**കണ്ണൂർ: **സകല ദുഷിച്ച പ്രവർത്തനങ്ങളും ചെയ്യുകയും എല്ലാ തോന്ന്യാസങ്ങള്‍ക്കും പിന്തുണ നല്‍കുകയും ചെയ്തിട്ട് തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോ ഞാൻ ഹരിശ്ചന്ദ്രനാണെ എന്നും പറഞ്ഞു ഇറങ്ങിയിരിക്കുകയാണ് വടകരയിലെ യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്ബിലെന്ന് സിപിഎം സംസ്ഥാന സമിതി അംഗവും ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാനുമായ പി. ജയരാജൻ.

മതത്തിന്‍റെ പ്ലസ് വേണ്ടെന്നും വർഗീയവാദിയെന്ന പേര് വേദനിപ്പിച്ചുവെന്നുമാണ് ഇപ്പോ ടിയാൻ പറയുന്നത്. പോളിംഗ് തീരുന്ന സമയം വരെ എന്തുകൊണ്ടാ ഈ മാന്യൻ ഇതൊന്നും പറയാതിരുന്നതെന്നും ജയരാജൻ ഫേസ്ബുക്കില്‍ കുറിച്ചു. 

ഷൈലജ ഇസ്ലാമിനെതിരെ പ്രസംഗിച്ചു എന്നും പറഞ്ഞു. യുഡിഎഫുകാർ ഇറക്കിയ വ്യാജ വീഡിയോയെ തെരഞ്ഞെടുപ്പ് തീരുന്നത് വരെ എവിടെയെങ്കിലും ഈ മാന്യദേഹം തള്ളി പറഞ്ഞുവോ?

ഒരു നാടിനെയാകെ മതത്തിന്‍റെ പേരില്‍ വിഭജിക്കാനുള്ള പദ്ധതി ആസൂത്രണം ചെയ്തിട്ട് ഇപ്പോള്‍ മോങ്ങിയിട്ട് കാര്യമില്ല ഷാഫി. തെരഞ്ഞെടുപ്പ് വരും പോകും. ജയിക്കും തോല്‍ക്കും. പക്ഷെ ഒരു നാട്ടില്‍ ഇത്തരം വിഷലിപ്തമായ പ്രചാരണം നടത്തരുത്. 

ഇന്നലെ മുളച്ചുപൊന്തിയ ബുദ്ധിയില്ലാത്ത മാങ്കൂട്ടങ്ങള്‍ക്ക് നാടിനെ സംരക്ഷിക്കണമെന്നോ മാന്യമായി രാഷ്ട്രീയം പറയണമെന്നോ ഉണ്ടാവില്ല.

> മൂന്ന് തവണ എംഎല്‍എ ആയിരുന്ന ഷാഫിക്കെങ്കിലും ഈ ചിന്ത വേണമായിരുന്നു. അമർ അക്ബർ അന്തോണി എന്ന സിനിമയിലെ "നല്ലവനായ ഉണ്ണി'യെപ്പോലെയാണ് ഷാഫി പറമ്ബില്‍.

നിങ്ങള്‍ നടത്തിയ വർഗീയ പ്രചാരണം സമൂഹത്തിലുണ്ടാക്കിയ ആഘാതത്തിന്‍റെ പ്രത്യാഘാതം തിരിച്ചറിഞ്ഞു നാടിന്‍റെ നന്മ ആഗ്രഹിക്കുന്ന നിങ്ങളുടെ കൂട്ടത്തില്‍ തന്നെയുള്ളവർ പ്രതികരണവുമായി രംഗത്തുവന്നിട്ടുണ്ട്.

എത്രയൊക്കെ തറവേല നടത്തിയാലും ഷൈലജയുടെ ജയം തടയാൻ നിങ്ങള്‍ക്കാകില്ല. വൻ ഭൂരിപക്ഷത്തില്‍ ഷൈലജ വിജയിക്കുമെന്നും ജയരാജൻ കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/201821/p-jayarajan)