---
title: "നെടുമ്പാശ്ശേരിയിൽ രണ്ട് എയർ ഇന്ത്യ വിമാനങ്ങൾ തകരാറിലായി"
english_title: "Airport "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/201829/airport"
published_at: "2024-04-28T22:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/662e7a86d7ff7_n6041604601714321907490d984d91ff79996240ff36754d5f9f507fed94088ac6ba64ae9514c927b1cfebc.jpg"
keywords: []
---

# നെടുമ്പാശ്ശേരിയിൽ രണ്ട് എയർ ഇന്ത്യ വിമാനങ്ങൾ തകരാറിലായി

> **Lead Summary:** **കൊച്ചി: **നെടുമ്ബാശേരി വിമാനത്താവളത്തില്‍ രണ്ട് എയര്‍ ഇന്ത്യ വിമാനങ്ങള്‍ തകരാറിലായി. ഷാര്‍ജയിലേക്കും മസ്ക്കറ്റിലേക്കുമുള്ള വിമാനങ്ങളാണ് തകരാറിലായത്. ഇതേതുടര്‍ന്ന് ആറ് മണിക്കൂറോളം നൂറിലേറെ യാത്രക്കാര്‍ വിമാനതാവളത്തില്‍ കുടുങ്ങി.

## Article Content

**കൊച്ചി: **നെടുമ്ബാശേരി വിമാനത്താവളത്തില്‍ രണ്ട് എയര്‍ ഇന്ത്യ വിമാനങ്ങള്‍ തകരാറിലായി. ഷാര്‍ജയിലേക്കും മസ്ക്കറ്റിലേക്കുമുള്ള വിമാനങ്ങളാണ് തകരാറിലായത്. ഇതേതുടര്‍ന്ന് ആറ് മണിക്കൂറോളം നൂറിലേറെ യാത്രക്കാര്‍ വിമാനതാവളത്തില്‍ കുടുങ്ങി.

ഷാര്‍ജയിലേക്ക് പുലര്‍ച്ചെ 2.15ന് വിമാനം പുറപ്പെടുന്നതിന് തൊട്ടുമുന്‍പാണ് തകരാര്‍ കണ്ടെത്തിയത്. രാവിലെ എട്ടരയോടെ മറ്റൊരു വിമാനത്തില്‍ ഈ യാത്രക്കാരെ ഷാര്‍ജയിലേക്ക് അയച്ചു. എട്ടരയ്ക്ക് പുറപ്പെടേണ്ടിയിരുന്ന വിമാനം വൈകിട്ട് അഞ്ചോടെയാണ് പുറപ്പെട്ടത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/201829/airport)