---
title: "പേരാവൂർ വാഹനാപകടം :   അഭിഷേകിന്റെ സംസ്കാരം ഇന്ന് മണത്തണയിലെ  തറവാട്ട് വീട്ടുവളപ്പിൽ നടക്കും"
english_title: "Manathana "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/201869/manathana"
published_at: "2024-04-29T10:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/662f2403235b4_Picsart_24-04-29_07-18-48-022.jpg"
keywords: []
---

# പേരാവൂർ വാഹനാപകടം :   അഭിഷേകിന്റെ സംസ്കാരം ഇന്ന് മണത്തണയിലെ  തറവാട്ട് വീട്ടുവളപ്പിൽ നടക്കും

> **Lead Summary:** **പേരാവൂർ** :പേരാവൂരിൽ വാഹനാപകടത്തിൽ മരിച്ച മണത്തണയിലെ പുതിയ പുരയിൽ ഡി.ജെ അഭിഷേകിന്റെ സംസ്കാരം ഇന്ന് വൈകിട്ട് 5 മണിക്ക് മണത്തണ വളയങ്ങാടിലെ തറവാട്ട് വീട്ടുവളപ്പിൽ നടക്കും.

## Article Content

**പേരാവൂർ** :പേരാവൂരിൽ വാഹനാപകടത്തിൽ മരിച്ച മണത്തണയിലെ പുതിയ പുരയിൽ ഡി.ജെ അഭിഷേകിന്റെ സംസ്കാരം ഇന്ന് വൈകിട്ട് 5 മണിക്ക് മണത്തണ വളയങ്ങാടിലെ തറവാട്ട് വീട്ടുവളപ്പിൽ നടക്കും.

പേരാവൂർ കാഞ്ഞിരപ്പുഴക്ക് സമീപം ഇന്നലെ രാത്രിയോടെയാണ് ട്രാവലറും ഇരുചക്ര വാഹനവും കൂട്ടിയിടിച്ച് അപകടമുണ്ടായത്. പേരാവൂർ ഭാഗത്തുനിന്നും മണത്തണ ഭാഗത്തേക്ക് പോവുകയായിരുന്ന ഇരു ചക്ര വാഹനവും വയനാട് നിന്നും കണ്ണൂരിലേക്ക് പോവുകയായിരുന്ന ട്രാവലറും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ പൂർണമായും തകർന്നു. അപകടത്തിൽ ബൈക്ക് യാത്രക്കാരൻ മണത്തണ വളയങ്ങാട് സ്വദേശിയായ പുതിയ പുരയിൽ ഡിജെ അഭിഷേക് (20) ന് തലക്ക് ഗുരുതരമായി പരിക്കേക്കുകയായിരുന്നു. ആദ്യം പേരാവൂർ താലൂക്ക് ആശുപത്രിയിലും തുടർന്ന് കണ്ണൂർ മിമ്സ് ആശുപത്രിയിലും കൊണ്ടുപോയെങ്കിലും രാത്രിയോടെ തന്നെ അഭിഷേക് മരണപ്പെടുകയായിരുന്നു.

കണ്ണൂർ കൊയിലി ആശുപത്രിയിൽ രണ്ടാം വർഷ നേഴ്സിങ് വിദ്യാർത്ഥിയാണ് അഭിഷേക്. അച്ഛൻ : ദിവാകരൻ, അമ്മ : ജീന, സഹോദരൻ യദു കൃഷ്ണ. സംസ്കാരം ഇന്ന് വൈകിട്ട് 5 മണിക്ക് മണത്തണ വളയങ്ങാടിലെ തറവാട്ട് വീട്ടുവളപ്പിൽ നടക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/201869/manathana)