---
title: "കുടുംബപ്രശ്നം: ഭാര്യ അകന്ന് കഴിയുന്നു; ഫേസ്ബുക്കിൽ ലൈവിട്ട് യുവാവ് ജീവനൊടുക്കി"
english_title: "Idukki"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/201916/idukki"
published_at: "2024-04-29T12:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/662f49092a4d1_IMG-20240429-WA0042.jpg"
keywords: []
---

# കുടുംബപ്രശ്നം: ഭാര്യ അകന്ന് കഴിയുന്നു; ഫേസ്ബുക്കിൽ ലൈവിട്ട് യുവാവ് ജീവനൊടുക്കി

> **Lead Summary:** **ചെറുതോണി**: ഇടുക്കി ചെറുതോണിയിൽ ഫേസ്ബുക്കിൽ ലൈവിട്ട് യുവാവ് ആത്മഹത്യ ചെയ്തു. ചെറുതോണി ആലിൻ ചുവട് സ്വദേശി പുത്തൻ പുരക്കൽ വിഷ്ണുവാണ് ആത്മഹത്യ ചെയ്തത്. കുടുംബ പ്രശ്നങ്ങളെ തുടർന്ന് കുറച്ചു നാളായി ഭാര്യ ഇയാളിൽ നിന്നും അകന്ന് കഴിയുകയായിരുന്നു.

## Article Content

**ചെറുതോണി**: ഇടുക്കി ചെറുതോണിയിൽ ഫേസ്ബുക്കിൽ ലൈവിട്ട് യുവാവ് ആത്മഹത്യ ചെയ്തു. ചെറുതോണി ആലിൻ ചുവട് സ്വദേശി പുത്തൻ പുരക്കൽ വിഷ്ണുവാണ് ആത്മഹത്യ ചെയ്തത്. കുടുംബ പ്രശ്നങ്ങളെ തുടർന്ന് കുറച്ചു നാളായി ഭാര്യ ഇയാളിൽ നിന്നും അകന്ന് കഴിയുകയായിരുന്നു.

ഇതാണ് ആത്മഹത്യക്ക് കാരണമായതെന്ന് പൊലീസ് പറഞ്ഞു. ഞായറാഴ്ച രാവിലെ 11-നാണ് സംഭവം. ഫാനിൽ കൈലിമുണ്ട് കുരുക്കി കഴുത്തിലിട്ടാണ് ഇയാൾ ഫെയ്‌സ്‌ബുക്ക്‌ ലൈവിൽ വന്നത്. പിന്നീടുള്ള ദൃശ്യങ്ങൾ വ്യക്തമല്ല. സമൂഹമാധ്യമത്തിലെ ലൈവ് കണ്ട് വിവരമറിഞ്ഞ് ബന്ധുക്കൾ എത്തിയപ്പോഴേക്കും വിഷ്ണു മരിച്ചിരുന്നു. സുഹൃത്തുക്കൾ കതക് തകർത്ത് വീടിനുള്ളിൽ കയറിയപ്പോൾ വിഷ്ണുവിനെ ഫാനിൽ തൂങ്ങിനില്ക്കുന്നത് കണ്ടത്.

ഡിറ്റിപിസിയുടെ കീഴിലെ പാർക്കിൽ വാച്ച്മാനായി ജോലി ചെയ്യുകയായിരുന്നു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇടുക്കി പോലീസ് മേൽനടപടി സ്വീകരിച്ചു. സംസ്കാരം തിങ്കളാഴ്ച വീട്ടുവളപ്പിൽ നടക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/201916/idukki)