---
title: "ഏകദിന ബോധവൽക്കരണ സെമിനാർ"
english_title: "Seminar conducting"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/20192/seminar-conducting"
published_at: "2022-01-11T07:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61dce0987cf4c_images - 2022-01-11T071239.383.jpeg"
keywords: []
---

# ഏകദിന ബോധവൽക്കരണ സെമിനാർ

> **Lead Summary:** കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ധനസഹായത്തോടെ സംസ്ഥാനത്ത് നടപ്പാക്കുന്ന പിഎംഇജിപി/എസ്ഇജിപി പദ്ധതികൾ സംബന്ധിച്ച് പുതിയ സംരംഭകരുടെ ഇടയിൽ പ്രചരണം നടത്തുന്നതിന്റെ ഭാഗമായി കേരള ഖാദി ഗ്രാമ വ്യവസായ ബോർഡും അഖിലേന്ത്യാ ഖാദി കമ്മീഷനും ചേർന്ന് ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസിന്റെ ആഭിമുഖ്യത്തിൽ ഏകദിന ബോധവത്കരണ സെമിനാർ നടത്തുന്നു.

## Article Content

കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ധനസഹായത്തോടെ സംസ്ഥാനത്ത് നടപ്പാക്കുന്ന പിഎംഇജിപി/എസ്ഇജിപി പദ്ധതികൾ സംബന്ധിച്ച് പുതിയ സംരംഭകരുടെ ഇടയിൽ പ്രചരണം നടത്തുന്നതിന്റെ ഭാഗമായി കേരള ഖാദി ഗ്രാമ വ്യവസായ ബോർഡും അഖിലേന്ത്യാ ഖാദി കമ്മീഷനും ചേർന്ന് ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസിന്റെ ആഭിമുഖ്യത്തിൽ ഏകദിന ബോധവത്കരണ സെമിനാർ നടത്തുന്നു.

ജനുവരി 14ന് രാവിലെ 10.30ന് ജില്ലാ ലൈബ്രറി കൗൺസിൽ ഹാളിൽ നടത്തുന്ന പരിപാടി കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് വൈസ് ചെയർമാൻ പി ജയരാജൻ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യൻ അധ്യക്ഷത വഹിക്കും. ഖാദി ബോർഡ് ഡയറക്ടർ കെ വി ഗിരീഷ് കുമാർ, ഫിനാൻഷ്യൽ ലിറ്ററസി കൗൺസിലർ എൻ എൻ ശ്യാം എന്നിവർ ക്ലാസെടുക്കും. രജിസ്‌ട്രേഷൻ രാവിലെ 9.30ന് തുടങ്ങും. ഫോൺ: 0497 2700057.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/20192/seminar-conducting)