---
title: "പുസ്തകോത്സവം തുടങ്ങി"
english_title: "Book fest started"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/20194/book-fest-started"
published_at: "2022-01-11T07:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61dce196d41b0_images - 2022-01-11T071648.180.jpeg"
keywords: []
---

# പുസ്തകോത്സവം തുടങ്ങി

> **Lead Summary:** ജില്ല ലൈബ്രറി കൗൺസിൽ വികസന സമിതി സംഘടിപ്പിക്കുന്ന പുസ്തകോത്സവം കലക്ടറേറ്റ് മൈതാനിയിൽ എം മുകുന്ദൻ ഉദ്ഘാടനം ചെയ്തു.

## Article Content

ജില്ല ലൈബ്രറി കൗൺസിൽ വികസന സമിതി സംഘടിപ്പിക്കുന്ന പുസ്തകോത്സവം കലക്ടറേറ്റ് മൈതാനിയിൽ എം മുകുന്ദൻ ഉദ്ഘാടനം ചെയ്തു.

ഡോ. വി ശിവദാസൻ എം പി അധ്യക്ഷനായി. ജെ സി ബി പുരസ്‌ക്കാരം നേടിയ എം മുകുന്ദനെ കണ്ണൂർ യൂണിവേഴ്‌സിറ്റി വൈസ് ചാൻസിലർ ഡോ. ഗോപിനാഥ് രവീന്ദ്രൻ ഉപഹാരം നൽകി ആദരിച്ചു. കെ വി സുമേഷ് എം എൽ എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്് പി പി ദിവ്യ തുടങ്ങിയവർ മുഖ്യാതിഥികളായി. സുരേഷ്ബാബു എളയാവൂർ, അഡ്വ. വി കെ അൻവർ, മുകുന്ദൻ മഠത്തിൽ, എം കെ രമേശ് കുമാർ, എം കെ മനോഹരൻ, വി വി ഷാജി, യു കെ ശിവകുമാരി, പി കെ വിജയൻ, ടി പ്രകാശൻ എന്നിവർ സംസാരിച്ചു. ജനുവരി 16 വരെയാണ് പുസ്തകോത്സവം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/20194/book-fest-started)