---
title: "പ്രാണി മിത്ര, ജീവ ദയ അവാർഡുകൾക്ക് അപേക്ഷിക്കാം"
english_title: "Apply now for awards"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/20195/apply-now-for-awards"
published_at: "2022-01-11T07:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61dce1ef57628_images - 2022-01-11T071822.065.jpeg"
keywords: []
---

# പ്രാണി മിത്ര, ജീവ ദയ അവാർഡുകൾക്ക് അപേക്ഷിക്കാം

> **Lead Summary:** മൃഗങ്ങളുടെ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന സംഘടനകൾക്കും വ്യക്തികൾക്കുമുള്ള പ്രാണി മിത്ര, ജീവ ദയ അവാർഡുകൾക്ക് കേന്ദ്ര മൃഗസംരക്ഷണ ബോർഡ് അപേക്ഷ ക്ഷണിച്ചു.

## Article Content

മൃഗങ്ങളുടെ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന സംഘടനകൾക്കും വ്യക്തികൾക്കുമുള്ള പ്രാണി മിത്ര, ജീവ ദയ അവാർഡുകൾക്ക് കേന്ദ്ര മൃഗസംരക്ഷണ ബോർഡ് അപേക്ഷ ക്ഷണിച്ചു.

ജനവരി 15 ആണ് അപേക്ഷ സമർപ്പിക്കേണ്ട അവസാന ദിവസം. ചുരുങ്ങിയത് 10 വർഷമെങ്കിലും ഈ രംഗത്ത് സേവനം ചെയ്യുന്ന വ്യക്തികൾക്കാണ് പ്രാണി മിത്ര അവാർഡിന് അപേക്ഷിക്കാൻ അർഹത. ഈ രംഗത്തെ നൂതനാശയം/ഗവേഷണം, മൃഗങ്ങളെ രക്ഷിക്കുന്നതിന് ധീരമായ പ്രവർത്തനം, ആജീവനാന്ത സേവനം, മൃഗക്ഷേമ സംഘടനകൾ, ഗവേഷണം/വികസനം, കോർപ്പറേറ്റ് എന്നീ മേഖലകളിലാണ് പ്രാണിിത്ര അവാർഡ് നൽകുക. വ്യക്തികൾ, സംഘടനകൾ, 18 വയസ്സിൽ താളെയുള്ള കുട്ടികൾ എന്നിവർക്കാണ് ജീവദയ പുസ്‌ക്കാരം.

അപേക്ഷയുടെ മാതൃകയും വിശദ വിവരങ്ങളും www.awbi.in വെബ്‌സൈറ്റിൽ ലഭിക്കും

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/20195/apply-now-for-awards)