---
title: "#iritty l പഞ്ചായത്ത് സെക്രട്ടറിയുടെ അനാസ്ഥ; അംഗം പഞ്ചായത്ത് ഓഫീസിനുമുന്നിൽ ഉപരോധ സമരം ചെയ്തു "
english_title: "Iritty"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/201962/iritty"
published_at: "2024-04-29T17:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/662f89aaad6ff_IMG-20240429-WA0112.jpg"
keywords: []
---

# #iritty l പഞ്ചായത്ത് സെക്രട്ടറിയുടെ അനാസ്ഥ; അംഗം പഞ്ചായത്ത് ഓഫീസിനുമുന്നിൽ ഉപരോധ സമരം ചെയ്തു 

> **Lead Summary:** **ഇരിട്ടി** : പഞ്ചായത്ത് സെക്രട്ടറിയുടെ അനാസ്ഥ പഞ്ചായത്ത് അംഗം പഞ്ചായത്ത് ഓഫീസിനുമുന്നിൽ ഉപരോധ സമരം ചെയ്തു. അയ്യൻകുന്ന് പഞ്ചായത്തിലെ പാലത്തിൻകടവ് വാർഡ് അംഗം ബിജോയി പ്ലാത്തോട്ടമാണ് പഞ്ചായത്ത് ഓഫിസിന് മുന്നിൽ ജീവനക്കാരെ ഉപരോധിച്ചുകൊണ്ട് സമരം ചെയ്തത്. അയ്യൻകുന്ന് പഞ്ചായത്തിലെ കോളനികളിലും സംകാരിക നിലയങ്ങളിലും കറന്റ് ബില്ല് കെട്ടാതെ ഫ്യൂസ് ഊരിയതിലും കുടിവെള്ളം എത്താതതിലും പ്രതിക്ഷേധിച്ചായിരുന്നു ഓഫിസിന് മുന്നിൽ ഉപരോധം തീർത്തത് .

## Article Content

**ഇരിട്ടി** : പഞ്ചായത്ത് സെക്രട്ടറിയുടെ അനാസ്ഥ പഞ്ചായത്ത് അംഗം പഞ്ചായത്ത് ഓഫീസിനുമുന്നിൽ ഉപരോധ സമരം ചെയ്തു. അയ്യൻകുന്ന് പഞ്ചായത്തിലെ പാലത്തിൻകടവ് വാർഡ് അംഗം ബിജോയി പ്ലാത്തോട്ടമാണ് പഞ്ചായത്ത് ഓഫിസിന് മുന്നിൽ ജീവനക്കാരെ ഉപരോധിച്ചുകൊണ്ട് സമരം ചെയ്തത്. അയ്യൻകുന്ന് പഞ്ചായത്തിലെ കോളനികളിലും സംകാരിക നിലയങ്ങളിലും കറന്റ് ബില്ല് കെട്ടാതെ ഫ്യൂസ് ഊരിയതിലും കുടിവെള്ളം എത്താതതിലും പ്രതിക്ഷേധിച്ചായിരുന്നു ഓഫിസിന് മുന്നിൽ ഉപരോധം തീർത്തത് .

ഒരാഴ്ച്ച മുൻപ് തന്നെ കറന്റ് ബില്ല് അടയ്ക്കാൻ ഭരണസമിതി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടും നടപ്പാക്കിയില്ല എന്നും അതേസമയം പഞ്ചായത്തിൽ പ്രവർത്തിക്കുന്ന കോറികളുടെ പ്രവർത്തനം തടസപ്പെടുത്താത്ത രീതിയിൽ പേപ്പറുകൾ ശരിയാക്കുന്ന ഉദ്യോഗസ്ഥർ പാവങ്ങളുടെ ആവശ്യങ്ങളെ അവഗണിക്കുകയാണെന്നും അംഗം കുറ്റപ്പെടുത്തി.

പഞ്ചായത്ത് സെക്രട്ടറി മാസത്തിൽ പകുതി ദിവസവും ജോലിക്കെത്തുന്നില്ലെന്നും പകരം ചാർജ് ആർക്കും നൽകുന്നില്ലെന്നും അംഗം ഗുരുതര ആരോപണമാണ്‌ ഉന്നയിക്കുന്നത്. സാധാരണക്കാരായ ജനങ്ങളുടെ ആവശ്യങ്ങൾ പരിഗണിക്കാതെയാണ് 10 ഓളം വരുന്ന സ്ഥാപനങ്ങളുടെ വൈദ്യുതി ബില്ല് അടയ്ക്കാതെ ഉദ്യോഗസ്ഥരുടെ അനാസ്ഥ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/201962/iritty)