---
title: "#wayanad l വയനാട് ലക്കിടി ചെക്ക് പോസ്റ്റിന് സമീപം മൂന്നു ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. "
english_title: "Wayanad "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/201966/wayanad"
published_at: "2024-04-29T17:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/662f9259bac54_IMG-20240429-WA0120.jpg"
keywords: []
---

# #wayanad l വയനാട് ലക്കിടി ചെക്ക് പോസ്റ്റിന് സമീപം മൂന്നു ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. 

> **Lead Summary:** **വയനാട്**: വയനാട് ലക്കിടി ചെക്ക് പോസ്റ്റിന് സമീപം മൂന്നു ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. കോഴിക്കോട് ജില്ലയിലെ കക്കാടംപൊയിൽ കൂമ്പാറ സ്വദേശി ഫിറോസാണ് മരിച്ചത്.

## Article Content

**വയനാട്**: വയനാട് ലക്കിടി ചെക്ക് പോസ്റ്റിന് സമീപം മൂന്നു ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. കോഴിക്കോട് ജില്ലയിലെ കക്കാടംപൊയിൽ കൂമ്പാറ സ്വദേശി ഫിറോസാണ് മരിച്ചത്.

അപകടത്തിൽ മറ്റ് രണ്ട് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ വൈത്തിരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫിറോസിന്റെ ജീവൻ രക്ഷിക്കാൻ ആയില്ല. ഇന്ന് ഉച്ചയ്ക്ക് ശേഷമായിരുന്നു അപകടം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/201966/wayanad)