ഇത് രാഹുൽ മാങ്കൂട്ടത്തിൽ ഇദ്ദേഹത്തിന് സ്ത്രീകളോട് വലിയ ദേഷ്യമാണ് പത്മജ വേണുഗോപാൽ

ഇത് രാഹുൽ മാങ്കൂട്ടത്തിൽ ഇദ്ദേഹത്തിന് സ്ത്രീകളോട് വലിയ ദേഷ്യമാണ് പത്മജ വേണുഗോപാൽ
Apr 29, 2024 07:32 PM | By shivesh

തൃശൂര്‍: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കടുത്ത വിമര്‍ശനവുമായി ബിജെപി നേതാവ് പത്മജ വേണുഗോപാല്‍. രാഹുലിന് സ്ത്രീകളോട് വലിയ ദേഷ്യമാണ്. സ്വന്തം അമ്മയുടെ പ്രായമുള്ള സ്ത്രീകളെ പറ്റി എന്തൊക്കെയാണ് ഈ സൈബര്‍കുഞ്ഞു പറയുന്നതെന്നും പത്മജ ചോദിച്ചു. തന്നെ പറഞ്ഞത് ക്ഷമിച്ചു. തന്റെ അച്ഛനെ പറ്റി പറഞ്ഞു. രാഷ്ട്രീയത്തില്‍ ഇല്ലാതിരുന്ന തന്റെ അമ്മയെ പറ്റി പറഞ്ഞു.

തന്റെ അമ്മ സ്വന്തം മക്കളെ പോലെ നോക്കിയ പല നേതാക്കന്മാരും അത് ആസ്വദിച്ചുവെന്നും പത്മജ പറഞ്ഞു. ഇപ്പോള്‍ ശൈലജ ടീച്ചറെ പറ്റി പറയുന്നത് കേട്ടു . എത് പാര്‍ട്ടിക്കാരി ആയിക്കോട്ടെ. അവര്‍ സീനിയര്‍ പൊതു പ്രവര്‍ത്തകയാണ്. അതിലപ്പുറം ഒരു സ്ത്രീ ആണ്. നേതാക്കന്മാരെ മണി അടിക്കുന്നതൊക്കെ കൊള്ളാം. പക്ഷേ വല്ല ഇലക്ഷനും നില്‍ക്കേണ്ടി വന്നാല്‍ ഒരു സ്ത്രീയുടെ വോട്ട് പോലും നിങ്ങള്‍ക്ക് കിട്ടില്ല. ആദ്യം, സ്ത്രീകളെ ബഹുമാനിക്കാന്‍ പഠിക്കൂ എന്നും പത്മജ കൂട്ടിച്ചേര്‍ത്തു.

പത്മജയുടെ ബിജെപി പ്രവേശം സംബന്ധിച്ചുള്ള രാഹുലിന്റെ പ്രതികരണം നേരത്തെ വലിയ വിവാദമായിരുന്നു. ലീഡര്‍ കെ കരുണാകരന്റെ ചോരയാണ് കോണ്‍ഗ്രസ്, ലീഡറുടെ ഏറ്റവും വലിയ മൂല്യം അദ്ദേഹത്തിന്റെ മതേതരത്വമാണ്. ആ മൂല്യത്തെയാണ് പത്മജ കൊല്ലാന്‍ ശ്രമിച്ചതെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. എന്നാല്‍ ഇന്ന് അവര്‍ ആ പിതാവിന്റെ ഏറ്റവും വലിയ മൂല്യമായ മതേതരത്വത്തെ തള്ളി പറഞ്ഞപ്പോള്‍, ഇന്ന് മുതല്‍ അവര്‍ അറിയപ്പെടുക 'തന്തയെ കൊന്ന സന്തതി' എന്ന പേരിലാകുമെന്നും രാഹുല്‍ പറഞ്ഞിരുന്നു.

Rahul

Next TV

Related Stories
ഇരിട്ടി ടൗണിൽ  കാൽനട യാത്രക്കാരൻ അജ്ഞാത വാഹനം ഇടിച്ചു മരിച്ചു

May 16, 2024 09:47 AM

ഇരിട്ടി ടൗണിൽ കാൽനട യാത്രക്കാരൻ അജ്ഞാത വാഹനം ഇടിച്ചു മരിച്ചു

ഇരിട്ടി ടൗണിൽ കാൽനട യാത്രക്കാരൻ അജ്ഞാത വാഹനം ഇടിച്ചു മരിച്ചു...

Read More >>
പ്ലസ് വൺ പ്രവേശനം മെയ് 16 മുതല്‍ 25 വരെ

May 16, 2024 08:08 AM

പ്ലസ് വൺ പ്രവേശനം മെയ് 16 മുതല്‍ 25 വരെ

പ്ലസ് വൺ പ്രവേശനം മെയ് 16 മുതല്‍ 25...

Read More >>
മ്യൂസിയം ദിനം: ചിത്രരചന മത്സരം

May 16, 2024 06:54 AM

മ്യൂസിയം ദിനം: ചിത്രരചന മത്സരം

മ്യൂസിയം ദിനം: ചിത്രരചന...

Read More >>
ഫിഷറീസ് ടെക്‌നിക്കല്‍ സ്‌കൂള്‍ പ്രവേശനം

May 16, 2024 05:56 AM

ഫിഷറീസ് ടെക്‌നിക്കല്‍ സ്‌കൂള്‍ പ്രവേശനം

ഫിഷറീസ് ടെക്‌നിക്കല്‍ സ്‌കൂള്‍...

Read More >>
ഗതാഗതം നിരോധിച്ചു

May 16, 2024 05:50 AM

ഗതാഗതം നിരോധിച്ചു

ഗതാഗതം...

Read More >>
വൈദ്യുതി മുടങ്ങും

May 16, 2024 05:47 AM

വൈദ്യുതി മുടങ്ങും

വൈദ്യുതി...

Read More >>
News Roundup