---
title: "രാജ്യത്തെ മൂന്ന് വിമാനത്താവളങ്ങള്‍ക്ക് ബോംബ് ഭീഷണി"
english_title: "Airport "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/201981/airport"
published_at: "2024-04-29T19:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/662faaad6a844_n60441103617143998276425f116e12d46487982a18b7767971b79390d5a3d70cbff70f4c8eca34be08eece.jpg"
keywords: []
---

# രാജ്യത്തെ മൂന്ന് വിമാനത്താവളങ്ങള്‍ക്ക് ബോംബ് ഭീഷണി

> **Lead Summary:** **ന്യൂഡല്‍ഹി: **രാജ്യത്തെ മൂന്ന് വിമാനത്താവളങ്ങള്‍ക്ക് ബോംബ് ഭീഷണി. ജയ്പുർ, കാണ്‍പുർ, ഗോവ വിമാനത്താവളങ്ങളിലാണ് ബോംബ് ഭീഷണി എത്തിയത്. ഇമെയിലിലൂടെയായിരുന്നു ഭീഷണി സന്ദേശം എത്തിയത്.

## Article Content

**ന്യൂഡല്‍ഹി: **രാജ്യത്തെ മൂന്ന് വിമാനത്താവളങ്ങള്‍ക്ക് ബോംബ് ഭീഷണി. ജയ്പുർ, കാണ്‍പുർ, ഗോവ വിമാനത്താവളങ്ങളിലാണ് ബോംബ് ഭീഷണി എത്തിയത്. ഇമെയിലിലൂടെയായിരുന്നു ഭീഷണി സന്ദേശം എത്തിയത്.

‌സംഭവത്തെ തുടർന്നു സുരക്ഷാ നടപടികള്‍ വർധിപ്പിക്കുകയും സമഗ്രമായ തെരച്ചില്‍ നടത്തുകയും ചെയ്തു. ഒന്നിലധികം വിമാനത്താവളങ്ങള്‍ക്ക് സമാനമായ ഇമെയിലുകള്‍ ലഭിച്ച്‌ രണ്ട് ദിവസത്തിനു ശേഷമാണ് ഈ സംഭവം.

ഗോവയിലെ ഡംബോളിം വിമാനത്താവളത്തിലെ ഔദ്യോഗിക ഇമെയിലിലേയ്ക്കാണ് ഭീഷണി സന്ദേശമെത്തിയത്. വിമാനത്താവള അധികൃതരുടെ പരാതിയെ തുടർന്ന് പോലീസും ബോംബ് സ്ക്വാഡും തെരച്ചില്‍ നടത്തി.

ഇന്ന് രാവിലെ രാജസ്ഥാനിലെ ജയ്പുർ ഇന്‍റർനാഷണല്‍ എയർപോർട്ടിന്‍റെ എയർപോർട്ട് ഡയറക്ടർക്കും ഇമെയില്‍ ലഭിച്ചു. തുടർന്ന് നടത്തിയ തെരച്ചിലില്‍ സംശയാസ്പദമായ ഒന്നും കണ്ടെത്താനായില്ല.

ഭീഷണിയെ തുടർന്ന് ഉത്തർപ്രദേശിലെ കാണ്‍പുർ വിമാനത്താവളവും സുരക്ഷാ ക്രമീകരണങ്ങള്‍ വർധിപ്പിച്ചു. ഏപ്രില്‍ 26 ന് കോല്‍ക്കത്ത, ജയ്പുർ തുടങ്ങി നിരവധി വിമാനത്താവളങ്ങള്‍ക്ക് ഭീഷണി സന്ദേശം ലഭിച്ചിരുന്നു.

ഭീഷണി സന്ദേശം അയച്ച പ്രതികളെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കിയതായി അധികൃതർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/201981/airport)