---
title: "സുഹൃത്തുക്കൾക്കൊപ്പം കുളിക്കാൻ ഇറങ്ങിയ യുവതി മുങ്ങി മരിച്ചു"
english_title: "Dead "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/201994/dead"
published_at: "2024-04-29T20:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/662fb58945106_n604428472171440249101902fe7a2f5a9913aba73551d8bf845d7b63fdd68bacab4134117802731e88a15a.jpg"
keywords: []
---

# സുഹൃത്തുക്കൾക്കൊപ്പം കുളിക്കാൻ ഇറങ്ങിയ യുവതി മുങ്ങി മരിച്ചു

> **Lead Summary:** **കൊച്ചി: **പെരുമ്ബാവൂരില്‍ പെരിയാറില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാൻ ഇറങ്ങിയ യുവതി മുങ്ങി മരിച്ചു. ചെങ്ങന്നൂർ ഇടനാട് മായാലീതുണ്ടിയില്‍ തോമസ് - എലിസബത്ത് ദമ്ബതികളുടെ മകള്‍ ജോമോള്‍ ആണ് മരിച്ചത്. 

## Article Content

**കൊച്ചി: **പെരുമ്ബാവൂരില്‍ പെരിയാറില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാൻ ഇറങ്ങിയ യുവതി മുങ്ങി മരിച്ചു. ചെങ്ങന്നൂർ ഇടനാട് മായാലീതുണ്ടിയില്‍ തോമസ് - എലിസബത്ത് ദമ്ബതികളുടെ മകള്‍ ജോമോള്‍ ആണ് മരിച്ചത്. 

പനംകുരുന്തോട്ടം ഭാഗത്താണ് കുളിക്കാൻ ഇറങ്ങിയത്. മൂന്നുപേർ ഒഴുക്കില്‍പെട്ടെങ്കിലും രണ്ടുപേരെ നാട്ടുകാർ രക്ഷപ്പെടുത്തുകയായിരുന്നു. ബംഗ്ളൂരുവിലെ ജോലി സ്ഥലത്തു നിന്നും കൂട്ടുകാരിയുടെ വിവാഹ നിശ്ചയ ചടങ്ങില്‍ പങ്കെടുക്കുവാനായി എത്തിയതായിരുന്നു ജോമോള്‍. ഞായറാഴ്ചയാണ് പെരുമ്ബാവൂരിലേക്കു പോയത്. സഹോദരൻ : ജോയല്‍.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/201994/dead)