---
title: "മധുരയില്‍ മലയാളി വനിതാ റെയില്‍വേ ഗാർഡിന് നേരെ ആക്രമണം"
english_title: "Railway guard "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/202011/railway-guard"
published_at: "2024-04-29T21:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/662fc79a95e9f_n6044493081714407237278f69d8168b9e618f18f8ffefb2b43d4e19d409e2ede6c5e763fc34b561d095c03.jpg"
keywords: []
---

# മധുരയില്‍ മലയാളി വനിതാ റെയില്‍വേ ഗാർഡിന് നേരെ ആക്രമണം

> **Lead Summary:** **മധുര:** മധുരയില്‍ മലയാളി റെയില്‍വേ ഗാർഡിന് നേരെ ആക്രമണം. കൊല്ലം സ്വദേശി രാഖി യെ ആണ് മദ്യപസംഘം ആക്രമിച്ചത്. മധുര റെയില്‍വേ ജംഗ്ഷനിലേക്ക് ട്രെയിൻ കയറുന്നതിനു തൊട്ടു മുൻപ് ട്രെയിൻ സിഗ്നല്‍ കാത്ത് കിടക്കുമ്ബോഴാണ് സംഭവം. ട്രെയിനിനു സിഗ്നല്‍ നല്‍കാനുള്ള ചുമതലയില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നത് രാഖിയായിരുന്നു. 

## Article Content

**മധുര:** മധുരയില്‍ മലയാളി റെയില്‍വേ ഗാർഡിന് നേരെ ആക്രമണം. കൊല്ലം സ്വദേശി രാഖി യെ ആണ് മദ്യപസംഘം ആക്രമിച്ചത്. മധുര റെയില്‍വേ ജംഗ്ഷനിലേക്ക് ട്രെയിൻ കയറുന്നതിനു തൊട്ടു മുൻപ് ട്രെയിൻ സിഗ്നല്‍ കാത്ത് കിടക്കുമ്ബോഴാണ് സംഭവം. ട്രെയിനിനു സിഗ്നല്‍ നല്‍കാനുള്ള ചുമതലയില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നത് രാഖിയായിരുന്നു. 

രാഖിയുടെ ഫോണും പണവും സൂക്ഷിച്ച ബാഗും മാലയും തട്ടിയെടുത്ത അക്രമികള്‍ ഇവിടെ നിന്നും രക്ഷപ്പെട്ടു. കൈക്കും തലയിലും പരിക്കേറ്റ രാഖിയെ റെയില്‍വേ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/202011/railway-guard)