Categories
headlines

വൈശാഖ മഹോത്സവം നടത്താൻ അനുമതി കിട്ടിയെന്ന ഇന്നത്തെ പത്രവാർത്ത അടിസ്ഥാനരഹിതമെന്ന് കൊട്ടിയൂർ ദേവസ്വം

കൊട്ടിയൂർ: വൈശാഖ മഹോത്സവം ഇത്തവണ ചടങ്ങുകൾ   മാത്രമായി നടത്താൻ അനുമതി കിട്ടിയെന്ന രീതിയിൽ ഇന്ന് പ്രമുഖ ദിനപത്രത്തിൽ വന്ന വാർത്ത അടിസ്ഥാന രഹിതമെന്ന് കൊട്ടിയൂർ ദേവസ്വം അറിയിച്ചു.
കോവിഡ് 19 സാഹചര്യത്തിൽ ശ്രീ കൊട്ടിയൂർ മഹാദേവ ക്ഷേത്രത്തിലെ 2021 ലെ വൈശാഖമഹോത്സവം ചടങ്ങുകൾ മാത്രമായി നടത്തുമെനന്നായിരുന്നു പ്രമുഖ ദിനപത്രത്തിൽ  വാർത്ത വന്നത്. ഉത്സവം സംബന്ധിച്ച് ജില്ലാ ഭരണകൂടത്തിൻ്റെ ഭാഗത്തുനിന്നും യാതൊരു ഉറപ്പും ദേവസ്വത്തിന് ലഭിച്ചിട്ടില്ലെന്നും ഉത്സവം സംബന്ധിച്ച ഇന്നത്തെ പത്രവാർത്ത ഭക്തജനങ്ങൾ വിശ്വസിക്കരുതെന്നും,  ഉത്സവ നടത്തിപ്പുമായി സംബന്ധിച്ച് എന്തെങ്കിലും ഉത്തരവ് ഉണ്ടാവുന്ന പക്ഷം ആയത് മാധ്യമങ്ങൾ മുഖേന ഭക്തജനങ്ങളെ അറിയിക്കുന്നതാണെന്നും കൊട്ടിയൂർ ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു

Spread the love
മലയോരശബ്ദം ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Malayorashabdam Live

RELATED NEWS


NEWS ROUND UP