---
title: "വെന്തുരുകി കണ്ണൂർ: കടുത്ത ചൂടിൽ വെന്തുരുകുകയാണ് നാട് "
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/202116/kannur"
published_at: "2024-04-30T12:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6630938b2fc8b_IMG-20231224-WA0011.jpg"
keywords: []
---

# വെന്തുരുകി കണ്ണൂർ: കടുത്ത ചൂടിൽ വെന്തുരുകുകയാണ് നാട് 

> **Lead Summary:**  **കണ്ണൂർ**:കണ്ണൂരിൽ ചൂട് വീണ്ടും കൂടി. കടുത്ത ചൂടിൽ വെന്തുരുകുകയാണ് നാട്. പകൽ പുറത്തിറങ്ങി നടക്കാൻ വയ്യാത്ത സ്ഥിതിയായി. റോഡിലൊക്കെ പകൽ ആളുകൾ കുറഞ്ഞു. ചൂട് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കാമെന്നതിനാൽ അതീവ ജാഗ്രത പുലർത്തേണ്ട അവസ്ഥയാണ്.

## Article Content

 **കണ്ണൂർ**:കണ്ണൂരിൽ ചൂട് വീണ്ടും കൂടി. കടുത്ത ചൂടിൽ വെന്തുരുകുകയാണ് നാട്. പകൽ പുറത്തിറങ്ങി നടക്കാൻ വയ്യാത്ത സ്ഥിതിയായി. റോഡിലൊക്കെ പകൽ ആളുകൾ കുറഞ്ഞു. ചൂട് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കാമെന്നതിനാൽ അതീവ ജാഗ്രത പുലർത്തേണ്ട അവസ്ഥയാണ്.

രാവിലെ 11 മുതൽ മൂന്നുവരെ നേരിട്ട് സൂര്യപ്രകാശമേല്ക്കാതെ ശ്രദ്ധിക്കണമെന്ന് നിർദേശവുമുണ്ട്. എന്നാൽ, രാവിലെ ഏഴുമുതൽത്തന്നെ ചൂടിന്റെ കാഠിന്യം അനുഭവപ്പെടുന്നുണ്ട്. രാത്രിയിലും അത്യുഷ്ണം തുടരുന്നു. നല്ല വേനൽമഴ ലഭിക്കാതെ ചൂടിന് കുറവുണ്ടാകില്ല. കണ്ണൂരിന്റെ മലയോരമേഖലയിലാണ് കൂടിയ അന്തരീക്ഷ താപനില രേഖപ്പെടുത്തുന്നത്. 37.9 ആണ് കണ്ണൂരിൽ കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയ ഉയർന്ന താപനില. സ്വയം പ്രവർത്തിക്കുന്ന കാലാവസ്ഥാകേന്ദ്രങ്ങളിലെ കണക്ക് പ്രകാരം ആറളത്തും അയ്യൻകുന്നിലും 40 ഡിഗ്രി കടന്നു. എന്നാൽ, ഇത്തരം കേന്ദ്രങ്ങളിൽ രണ്ട് മൂന്ന് ഡിഗ്രി വരെ ചൂട് കൂടുതലായി രേഖപ്പെടുത്താം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/202116/kannur)