---
title: "#bhakkalam l ബക്കളം നെല്ലിയോട്ട് ഭഗവതി ക്ഷേത്രത്തിൽ പ്രതിഷ്ഠാദിന മഹോത്സവം സമാപിച്ചു"
english_title: "Bhakkalam "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/202183/bhakkalam"
published_at: "2024-04-30T15:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6630bd9d38033_IMG-20240428-WA0047.jpg"
keywords: []
---

# #bhakkalam l ബക്കളം നെല്ലിയോട്ട് ഭഗവതി ക്ഷേത്രത്തിൽ പ്രതിഷ്ഠാദിന മഹോത്സവം സമാപിച്ചു

> **Lead Summary:**  **ബക്കളം**: ബക്കളം നെല്ലിയോട്ട് ഭഗവതി ക്ഷേത്രത്തിൽ പ്രതിഷ്ഠാദിന മഹോത്സവം സമാപിച്ചു. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ കരുമാരത്തില്ലത്ത് പരമേശ്വരൻ നമ്പൂതിരിപ്പാടിൻ്റെ മുഖ്യകാർമ്മീകത്വത്തിലാണ് വിശേഷാൽ പൂജകൾ നടന്നത്. ക്ഷേത്രത്തിൽ നൂറ്റാണ്ടുകൾക്ക് ശേഷം നടന്ന തിടമ്പുനൃത്തം ദർശിക്കാൻ ആയിരങ്ങളാണ് ഒഴുകിയെത്തിയത്.

## Article Content

 **ബക്കളം**: ബക്കളം നെല്ലിയോട്ട് ഭഗവതി ക്ഷേത്രത്തിൽ പ്രതിഷ്ഠാദിന മഹോത്സവം സമാപിച്ചു. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ കരുമാരത്തില്ലത്ത് പരമേശ്വരൻ നമ്പൂതിരിപ്പാടിൻ്റെ മുഖ്യകാർമ്മീകത്വത്തിലാണ് വിശേഷാൽ പൂജകൾ നടന്നത്. ക്ഷേത്രത്തിൽ നൂറ്റാണ്ടുകൾക്ക് ശേഷം നടന്ന തിടമ്പുനൃത്തം ദർശിക്കാൻ ആയിരങ്ങളാണ് ഒഴുകിയെത്തിയത്.

കഴിഞ്ഞ വർഷമാണ് ക്ഷേത്രത്തിൽ നവീകരണ കലശവും പുന പ്രതിഷ്ഠയും നടന്നത്. തുടർന്ന് ആദ്യമായി നടക്കുന്ന പ്രതിഷ്ഠാദിന മഹോത്സവത്തിന്റെ ഭാഗമായി പ്രതിഷ്ഠാദിന വിശേഷാൽ പൂജകൾ നടന്നു. കടമ്പേരി ചുഴലി ഭഗവതി ക്ഷേത്ര പരിസരത്ത് നിന്നും നെല്ലിയോട്ട് ഭഗവതി ക്ഷേത്രത്തിലേക്ക് ഘോഷയാത്രയും വടക്കൻസ് കലാസമിതിയുടെ ശിങ്കാരിമേളവും അരങ്ങേറി. തുടർന്ന് നടന്ന സാംസ്കാരിക സദസ് ശബരിമല മുൻ മേൽശാന്തി ജയരാമൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു.

ട്രസ്റ്റി ബോർഡ് ചെയർമാൻ പി വി സതീഷ് കുമാർ അധ്യക്ഷത വഹിച്ചു . ഉത്സവാഘോഷ കമ്മിറ്റി കൺവീനർ കെ പ്രമോദ് സ്വാഗതവും ട്രസ്റ്റി മെമ്പർ സജി ഭാസ്ക‌ർ നന്ദിയും പറഞ്ഞു. പ്രസാദസദ്യ, തായമ്പക, ഉത്സവം എഴുന്നള്ളിപ്പ്, ദീപാരാധന, ശ്രീഭൂതബലി പഞ്ചവാദ്യം, തിടമ്പ് നൃത്തം എന്നിവയും ഉത്സവത്തിൻ്റെ ഭാഗമായി നടന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/202183/bhakkalam)