---
title: "രാജ്യത്ത് 1,68,063 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു."
english_title: "Kovid confirmed 1,68,063 more in the country."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/20222/kovid-confirmed-168063-more-in-the-country"
published_at: "2022-01-11T11:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61dd18570d650_images.jpeg"
keywords: []
---

# രാജ്യത്ത് 1,68,063 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.

> **Lead Summary:** ന്യൂഡൽഹി: രാജ്യത്ത് 1,68,063 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരായി ചികിത്സയിൽ തുടരുന്നവരുടെ ആകെ എണ്ണം 8,21,446 ആയി വർധിച്ചു. 277 മരണങ്ങൾ കൂടി സ്ഥിരീകരിച്ചു. 69,959 പേർ രോഗമുക്തി നേടി. 10.64 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. അതേസമയം, തിങ്കളാഴ്ച റിപ്പോർട്ട് ചെയ്തതിനേക്കാൾ നേരിയ കുറവാണ് ഇന്ന് രോഗികളുടെ എണ്ണം. തിങ്കളാഴ്ച 1.79 ലക്ഷം പേർക്കായിരുന്നു രോഗബാധ.

## Article Content

ന്യൂഡൽഹി: രാജ്യത്ത് 1,68,063 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരായി ചികിത്സയിൽ തുടരുന്നവരുടെ ആകെ എണ്ണം 8,21,446 ആയി വർധിച്ചു. 277 മരണങ്ങൾ കൂടി സ്ഥിരീകരിച്ചു. 69,959 പേർ രോഗമുക്തി നേടി. 10.64 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. അതേസമയം, തിങ്കളാഴ്ച റിപ്പോർട്ട് ചെയ്തതിനേക്കാൾ നേരിയ കുറവാണ് ഇന്ന് രോഗികളുടെ എണ്ണം. തിങ്കളാഴ്ച 1.79 ലക്ഷം പേർക്കായിരുന്നു രോഗബാധ.

ആകെ ഒമിക്രോൺ ബാധിതരുടെ എണ്ണം 4461 ആയി. മഹാരാഷ്ട്ര (1247), രാജസഥാൻ (645), ഡൽഹി (546) എന്നിവിടങ്ങളിലാണ് ഒമിക്രോൺ ബാധിതർ കൂടുതൽ.

മൂ​ന്നാം ത​രം​ഗ വ്യാ​പ​നം മു​ൻ​നി​ർ​ത്തി ഡ​ൽ​ഹി​യി​ൽ തി​ങ്ക​ളാ​ഴ്ച മു​ത​ൽ 60 ക​ഴി​ഞ്ഞ​വ​ർ​ക്ക്​ മു​ൻ​ക​രു​ത​ൽ വാ​ക്സി​ൻ ഡോ​സ്​ ന​ൽ​കി​ത്തു​ട​ങ്ങി. ആ​രോ​ഗ്യ, മു​ൻ​നി​ര പ്ര​വ​ർ​ത്ത​ക​ർ​ക്കും മു​ൻ​ക​രു​ത​ൽ ഡോ​സ്​ ന​ൽ​കി​ത്തു​ട​ങ്ങി​യി​ട്ടു​ണ്ട്. ര​ണ്ടാ​മ​ത്തെ ഡോ​സ്​ എ​ടു​ത്ത്​​ ഒ​മ്പ​തു മാ​സം ക​ഴി​ഞ്ഞ​വ​ർ​ക്കാ​ണ്​ ഈ ​ഡോ​സ്. ഡ​ൽ​ഹി​യി​ൽ മൂ​ന്നു ല​ക്ഷം പേ​ർ മൂ​ന്നാം ഡോ​സി​ന്​ അ​ർ​ഹ​രാ​ണ്. കോ​വി​ൻ അ​ക്കൗ​ണ്ട്​ വ​ഴി ര​ജി​സ്റ്റ​ർ ചെ​യ്യാം. ക​ഴി​ഞ്ഞ ര​ണ്ടു ത​വ​ണ ന​ൽ​കി​യ അ​തേ വാ​ക്സി​നാ​ണ്​ മൂ​ന്നാം ഡോ​സാ​യി ന​ൽ​കു​ക. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/20222/kovid-confirmed-168063-more-in-the-country)