ഒരു കോടി രൂപ തിരിച്ചടയ്ക്കാൻ സിപിഎം; ബാങ്ക് അധികൃതരുമായി എംഎം വര്‍ഗീസ് ചർച്ച നടത്തി

ഒരു കോടി രൂപ തിരിച്ചടയ്ക്കാൻ സിപിഎം; ബാങ്ക് അധികൃതരുമായി എംഎം വര്‍ഗീസ് ചർച്ച നടത്തി
Apr 30, 2024 08:07 PM | By shivesh

തൃശ്ശൂര്‍: ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് പിന്‍വലിച്ച ഒരു കോടി രൂപ തിരിച്ചടയ്ക്കാന്‍ സിപിഎം നീക്കം. തുക തിരിച്ചടയ്ക്കുന്നതുമായി ബന്ധപ്പെട്ട് തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി എംഎം വര്‍ഗീസ് ബാങ്ക് ഓഫ് ഇന്ത്യയുടെ എംജി റോഡിലെ ശാഖയിലെത്തി ചര്‍ച്ച നടത്തി. വലിയ തുകയുമായി നേതാക്കളെത്തിയതിന് പിന്നാലെ ബാങ്ക് അധികൃതര്‍ വിവരം ആദായ നികുതി വകുപ്പിനെ അറിയിച്ചു.ആദായ നികുതി വകുപ്പിന്റെ തീരുമാനം അറിഞ്ഞ ശേഷമാവും ബാങ്ക് പണം സ്വീകരിക്കുക. 

ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരോട് കൂടി ചര്‍ച്ച നടത്തിയശേഷമേ തീരുമാനമെടുക്കാനാവൂ എന്ന് ബാങ്ക് അധികൃതര്‍ വര്‍ഗീസിനെ അറിയിച്ചതായാണ് ലഭിക്കുന്ന വിവരം. നികുതി റിട്ടേണില്‍ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ കാണിച്ചിട്ടില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് ആദായനികുതി വകുപ്പ് സിപിഎം തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ബാങ്ക് ഓഫ് ഇന്ത്യ അക്കൗണ്ട് മരവിപ്പിച്ചത്. 5.8 കോടിയായിരുന്നു ഈ അക്കൗണ്ടിലുണ്ടായിരുന്ന ആകെ തുക. 

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ ഇതില്‍ ഒരു കോടി രൂപ ജില്ലാ സെക്രട്ടറി എംഎം വര്‍ഗീസ് പിന്‍വലിച്ചു. ഈ പണമാണിപ്പോള്‍ തിരിച്ചടയ്ക്കാനാണ് സിപിഎം ഒരുങ്ങുന്നത്.

Cpm

Next TV

Related Stories
കുറ്റാലത്ത് മലവെള്ളപ്പാച്ചില്‍; വിദ്യാര്‍ഥി ഒഴുക്കിൽപ്പെട്ട് മരിച്ചു

May 17, 2024 09:07 PM

കുറ്റാലത്ത് മലവെള്ളപ്പാച്ചില്‍; വിദ്യാര്‍ഥി ഒഴുക്കിൽപ്പെട്ട് മരിച്ചു

കുറ്റാലത്ത് മലവെള്ളപ്പാച്ചില്‍; വിദ്യാര്‍ഥി ഒഴുക്കിൽപ്പെട്ട് മരിച്ചു...

Read More >>
യാത്രയയപ്പ് നല്കി

May 17, 2024 07:35 PM

യാത്രയയപ്പ് നല്കി

യാത്രയയപ്പ്...

Read More >>
പ്രവാസികൾക്ക് ആശ്വാസം: കണ്ണൂരടക്കം മൂന്ന് നഗരങ്ങളിൽ നിന്ന് ദിവസേന സര്‍വീസുകൾ; പ്രഖ്യാപനവുമായി എയർലൈൻ

May 17, 2024 06:38 PM

പ്രവാസികൾക്ക് ആശ്വാസം: കണ്ണൂരടക്കം മൂന്ന് നഗരങ്ങളിൽ നിന്ന് ദിവസേന സര്‍വീസുകൾ; പ്രഖ്യാപനവുമായി എയർലൈൻ

പ്രവാസികൾക്ക് ആശ്വാസം: കണ്ണൂരടക്കം മൂന്ന് നഗരങ്ങളിൽ നിന്ന് ദിവസേന സര്‍വീസുകൾ; പ്രഖ്യാപനവുമായി...

Read More >>
ഹജ്ജിന് പോകുന്നവർക്കുള്ള വാക്സിനേഷൻ ക്യാമ്പ്

May 17, 2024 05:41 PM

ഹജ്ജിന് പോകുന്നവർക്കുള്ള വാക്സിനേഷൻ ക്യാമ്പ്

ഹജ്ജിന് പോകുന്നവർക്കുള്ള വാക്സിനേഷൻ ക്യാമ്പ്...

Read More >>
ബെന്നിയുടെ മരണം: നഷ്ടപരിഹാരം ആവശ്യപ്പെട്ട് പുല്പള്ളിയിൽ കർഷകരുടെ ധർണ്ണ

May 17, 2024 05:05 PM

ബെന്നിയുടെ മരണം: നഷ്ടപരിഹാരം ആവശ്യപ്പെട്ട് പുല്പള്ളിയിൽ കർഷകരുടെ ധർണ്ണ

ബെന്നിയുടെ മരണം: നഷ്ടപരിഹാരം ആവശ്യപ്പെട്ട് പുല്പള്ളിയിൽ കർഷകരുടെ...

Read More >>
പന്തീരങ്കാവ് ഗാർഹികപീഡനം: പ്രതി രാഹുല്‍ പി ഗോപാലിന്റെ സുഹൃത്ത് അറസ്റ്റിൽ

May 17, 2024 03:49 PM

പന്തീരങ്കാവ് ഗാർഹികപീഡനം: പ്രതി രാഹുല്‍ പി ഗോപാലിന്റെ സുഹൃത്ത് അറസ്റ്റിൽ

പന്തീരങ്കാവ് ഗാർഹികപീഡനം: പ്രതി രാഹുല്‍ പി ഗോപാലിന്റെ സുഹൃത്ത്...

Read More >>
Top Stories










News Roundup