---
title: "നവകേരള ബസ് റൂട്ടിലേക്ക് ഇറങ്ങുന്നു; സർവീസ് മെയ്‌ അഞ്ചുമുതൽ"
english_title: "Bus "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/202237/bus"
published_at: "2024-04-30T20:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66310b7945098_n6047320101714490115752cddcaa0b6996ae76f11b56db52b3d0ccc9ee3069bd4ead86ecd6be288d426cd0.jpg"
keywords: []
---

# നവകേരള ബസ് റൂട്ടിലേക്ക് ഇറങ്ങുന്നു; സർവീസ് മെയ്‌ അഞ്ചുമുതൽ

> **Lead Summary:** **തിരുവനന്തപുരം:** നവകേരള സദസിനായി മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച ബസ് മേയ് അഞ്ചുമുതല്‍ കോഴിക്കോട് - ബംഗളൂരു റൂട്ടില്‍ സർവീസ് ആരംഭിക്കും. പുലര്‍ച്ചെ നാലിന് കോഴിക്കോട്ടു നിന്ന് ആരംഭിക്കുന്ന ബസ് രാവിലെ 11.35ന് ബംഗളൂരുവിലെത്തും.

## Article Content

**തിരുവനന്തപുരം:** നവകേരള സദസിനായി മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച ബസ് മേയ് അഞ്ചുമുതല്‍ കോഴിക്കോട് - ബംഗളൂരു റൂട്ടില്‍ സർവീസ് ആരംഭിക്കും. പുലര്‍ച്ചെ നാലിന് കോഴിക്കോട്ടു നിന്ന് ആരംഭിക്കുന്ന ബസ് രാവിലെ 11.35ന് ബംഗളൂരുവിലെത്തും.

ഉച്ചയ്ക്ക് 2.30ന് ബംഗളൂരുവില്‍ നിന്ന് ‌തിരിക്കുന്ന ബസ് രാത്രി 10.05 ന് കോഴിക്കോട്ട് എത്തും.1171 രൂപയാണ് ടിക്കറ്റ് നിരക്ക്. കോഴിക്കോട്, കല്‍പ്പറ്റ, സുല്‍ത്താന്‍ ബത്തേരി, മൈസൂര്‍, ബംഗളൂരു എന്നിവടങ്ങളിലാണ് സ്റ്റോപ്പുകള്‍.

കെഎസ്‌ആര്‍ടിസിക്ക് വേണ്ടി ഓടാൻ രൂപമാറ്റം വരുത്തിയ ബസ് തിരുവനന്തപുരം സെൻട്രല്‍ ഡിപ്പോയിലാണ് നിലവിലുള്ളത്. ബുധനാഴ്ച വൈകുന്നേരം 6.30ന് ബസ് തിരുവനന്തപുരത്ത് നിന്നും കോഴിക്കോട്ടേക്ക് എത്തിക്കും. നേരത്തെ ഉണ്ടായിരുന്ന കോണ്‍ട്രാക്‌ട് ക്യാരേജ് പെര്‍മിറ്റ് സ്റ്റേജ് ക്യാരേജ് പെര്‍മിറ്റാക്കി മാറ്റിയിരുന്നു.

ഇന്‍റര്‍ സ്റ്റേറ്റ് പെര്‍മിറ്റ് കൂടി ലഭിച്ചതിനാലാണ് സര്‍വീസ് ആരംഭിക്കുന്നത്. നവകേരള യാത്രയ്ക്കായി 1.25 കോടി രൂപ മുടക്കിയാണ് ഭാരത് ബെന്‍സിന്‍റെ പുതിയ ബസ് വാങ്ങിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/202237/bus)