---
title: "കാറിടിച്ച് റോഡിൽ വീണ ബൈക്ക് യാത്രികൻ ബസ് കയറി മരിച്ചു"
english_title: "Accident-dead "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/202241/accident-dead"
published_at: "2024-04-30T21:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66310f16284e4_PicsArt_04-30-09.00.29.jpg"
keywords: []
---

# കാറിടിച്ച് റോഡിൽ വീണ ബൈക്ക് യാത്രികൻ ബസ് കയറി മരിച്ചു

> **Lead Summary:** **തൃശൂർ: **കുട്ടനെല്ലൂർ ബൈപാസ് റോഡില്‍ ഔഷധിക്ക് സമീപം കാറിലിടിച്ച്‌ റോഡിലേക്ക് തെറിച്ച്‌ വീണ ബൈക്ക് യാത്രികന്‍റെ ശരീരത്തിലൂടെ കെഎസ്‌ആർടിസി ബസ് കയറി ബൈക്ക് യാത്രികൻ മരിച്ചു. കല്ലൂർ സ്വദേശി കോമാട്ട് വീട്ടില്‍ അരുണ്‍ ദാസ് ആണ് മരിച്ചത്.

## Article Content

**തൃശൂർ: **കുട്ടനെല്ലൂർ ബൈപാസ് റോഡില്‍ ഔഷധിക്ക് സമീപം കാറിലിടിച്ച്‌ റോഡിലേക്ക് തെറിച്ച്‌ വീണ ബൈക്ക് യാത്രികന്‍റെ ശരീരത്തിലൂടെ കെഎസ്‌ആർടിസി ബസ് കയറി ബൈക്ക് യാത്രികൻ മരിച്ചു. കല്ലൂർ സ്വദേശി കോമാട്ട് വീട്ടില്‍ അരുണ്‍ ദാസ് ആണ് മരിച്ചത്.

രാവിലെ എട്ടോടെയായിരുന്നു അപകടം. ഉടൻ തന്നെ ജൂബിലി മിഷൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സ്വർണാഭരണ നിർമാണ തൊഴിലാളിയാണ് മരിച്ച അരുണ്‍ദാസ്. ഒല്ലൂർ പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/202241/accident-dead)