---
title: "എയർ പിസ്റ്റളുമായി രണ്ട് പേർ പിടിയില്‍"
english_title: "Arrested "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/202245/arrested"
published_at: "2024-04-30T21:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6631118e28aee_n60473740617144917035478cf8e11726efdb9e5b306eab8c490259b978648d1ce4787d130e693c2c459cc9.jpg"
keywords: []
---

# എയർ പിസ്റ്റളുമായി രണ്ട് പേർ പിടിയില്‍

> **Lead Summary:** **കണ്ണൂർ: **ടൗണ്‍ നൈറ്റ് പട്രോളിംഗിനിടെ എയർ പിസ്റ്റളുമായി രണ്ട് പേർ പിടിയില്‍. മലപ്പുറം സ്വദേശികളായ സി.പി. റഹാൻ , എം.കെ. ഷാഹല്‍ എന്നിവരാണ് പിടിയിലായത്.

## Article Content

**കണ്ണൂർ: **ടൗണ്‍ നൈറ്റ് പട്രോളിംഗിനിടെ എയർ പിസ്റ്റളുമായി രണ്ട് പേർ പിടിയില്‍. മലപ്പുറം സ്വദേശികളായ സി.പി. റഹാൻ , എം.കെ. ഷാഹല്‍ എന്നിവരാണ് പിടിയിലായത്.

പുലർച്ചെ 1.15 ഓടെയാണ് സ്വാമിമഠം ജംഗ്ഷനില്‍ വച്ചാണ് ഇരുവരും പിടിയിലായത്. പോലീസിനെ കണ്ടതിനെ തുടർന്ന് ഇരുവരും പരിഭ്രമിക്കുന്നത് കണ്ട് പരിശോധിച്ചപ്പോഴാണ് സഹലിന്‍റെ അരയില്‍ നിന്നും എയർപിസ്റ്റളും ഹോള്‍സ്റ്ററും കണ്ടത്തിയത്.

മലപ്പുറത്തുനിന്ന് എന്തിനാണ് ഇരുവരും എത്തിയതെന്ന ചോദ്യത്തിനും വ്യക്തമായ മറുപടിയില്ലാത്തതിനെ തുടർന്ന് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് കരുതല്‍ തടങ്കലില്‍ പാർപ്പിക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/202245/arrested)