---
title: "സിപിഎം അഴിഞ്ഞാടാൻ നോക്കിയാൽ തിരിച്ചടിക്കും; ശോഭ സുരേന്ദ്രൻ"
english_title: "Shoba-surendran "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/202253/shoba-surendran"
published_at: "2024-04-30T21:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/663114d06e60f_n6047413441714492508388d4bb09130fc051c98daaa17835b389030ff419029ea85be2929c5b9ce2f5bb47.jpg"
keywords: []
---

# സിപിഎം അഴിഞ്ഞാടാൻ നോക്കിയാൽ തിരിച്ചടിക്കും; ശോഭ സുരേന്ദ്രൻ

> **Lead Summary:** **ഹരിപ്പാട്: **ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി നടത്തിയ മുന്നേറ്റത്തില്‍ വിറളിപിടിച്ച സിപിഎം ഗുണ്ടകള്‍ പോലീസ് സംരക്ഷണയില്‍ ബിജെപി പ്രവർത്തകർക്കെതിരേ ആക്രമണം അഴിച്ചുവിടാൻ നോക്കിയാല്‍ ശക്തമായ തിരിച്ചടി നേരിടേണ്ടി വരുമെന്ന് ആലപ്പുഴയിലെ എൻഡിഎ സ്ഥാനാർഥി ശോഭാ സുരേന്ദ്രൻ. 

## Article Content

**ഹരിപ്പാട്: **ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി നടത്തിയ മുന്നേറ്റത്തില്‍ വിറളിപിടിച്ച സിപിഎം ഗുണ്ടകള്‍ പോലീസ് സംരക്ഷണയില്‍ ബിജെപി പ്രവർത്തകർക്കെതിരേ ആക്രമണം അഴിച്ചുവിടാൻ നോക്കിയാല്‍ ശക്തമായ തിരിച്ചടി നേരിടേണ്ടി വരുമെന്ന് ആലപ്പുഴയിലെ എൻഡിഎ സ്ഥാനാർഥി ശോഭാ സുരേന്ദ്രൻ. 

ബിജെപി ഹരിപ്പാട് മണ്ഡലം ജനറല്‍ സെക്രട്ടറി സുമേഷ്, ഭാര്യയും ബിജെപി കുമാരപുരം പഞ്ചായത്ത് സമിതി പ്രസിഡന്‍റുമായ രാജി സുമേഷ് എന്നിവർക്കെതിരേ നടന്ന ആക്രമണത്തില്‍ പ്രതിഷേധിച്ച്‌ കുമാരപുരത്തു നടന്ന പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ശോഭ.

അക്രമികള്‍ക്കു പരോക്ഷ പിന്തുണ നല്‍കുകയും ഇരകള്‍ക്കെതിരേ നിയമനടപടി സ്വീകരിക്കുകയും ചെയ്യുന്ന കായംകുളം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംവിധാനം, തീക്കൊള്ളികൊണ്ട് തലചൊറിയുന്നത് തുടർന്നാല്‍ ദുഖിക്കേണ്ടിവരുമെന്നും ശോഭാ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/202253/shoba-surendran)