---
title: "തെരഞ്ഞെടുപ്പ് ഫലം വരുമ്പോൾ കേരള കോൺഗ്രസ്‌ എമ്മിന്റെ അടിത്തറ ഇളകും; മോൻസ് ജോസഫ് എംഎൽഎ"
english_title: "Kerala Congress m "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/202270/kerala-congress-m"
published_at: "2024-04-30T22:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/663120c46d348_n60474919817144955260179b40ffd52144fbb05e48544d415e791f4197902699738ca9ace2a9f43c2804f3.jpg"
keywords: []
---

# തെരഞ്ഞെടുപ്പ് ഫലം വരുമ്പോൾ കേരള കോൺഗ്രസ്‌ എമ്മിന്റെ അടിത്തറ ഇളകും; മോൻസ് ജോസഫ് എംഎൽഎ

> **Lead Summary:** **കോട്ടയം: **ലോക്സഭ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വന്നുകഴിയുമ്ബോള്‍ ഇടതുപക്ഷത്തേക്ക് പോയ കേരള കോണ്‍ഗ്രസ് എമ്മിന്‍റെ അടിത്തറ ഇളകുമെന്ന് മോൻസ് ജോസഫ് എംഎല്‍എ. യുഡിഎഫിലുള്ള കേരള കോണ്‍ഗ്രസ് വൈകാതെ ഇല്ലാതാകുമെന്ന ജോസ് കെ. മാണി വിഭാഗത്തിന്‍റെ പ്രസ്താവന ഒരിക്കലും നടക്കില്ലാത്ത സ്വപ്നം മാത്രമാണെന്ന് കേരള കോണ്‍ഗ്രസ് എക്സിക്യൂട്ടീവ് ചെയർമാൻ മോൻസ് ജോസഫ് എംഎല്‍എ പറഞ്ഞു.

## Article Content

**കോട്ടയം: **ലോക്സഭ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വന്നുകഴിയുമ്ബോള്‍ ഇടതുപക്ഷത്തേക്ക് പോയ കേരള കോണ്‍ഗ്രസ് എമ്മിന്‍റെ അടിത്തറ ഇളകുമെന്ന് മോൻസ് ജോസഫ് എംഎല്‍എ. യുഡിഎഫിലുള്ള കേരള കോണ്‍ഗ്രസ് വൈകാതെ ഇല്ലാതാകുമെന്ന ജോസ് കെ. മാണി വിഭാഗത്തിന്‍റെ പ്രസ്താവന ഒരിക്കലും നടക്കില്ലാത്ത സ്വപ്നം മാത്രമാണെന്ന് കേരള കോണ്‍ഗ്രസ് എക്സിക്യൂട്ടീവ് ചെയർമാൻ മോൻസ് ജോസഫ് എംഎല്‍എ പറഞ്ഞു.

കോട്ടയം പാർലമെന്‍റ് മണ്ഡലത്തില്‍ കേരള കോണ്‍ഗ്രസ് (എം ) പരാജയപ്പെടുന്നതോടു കൂടി ആ പാർട്ടിയുടെ അടിത്തറ ഇളകുമെന്നും അദ്ദേഹം പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വന്നു കഴിയുന്പോള്‍ യുഡിഎഫില്‍ അടിയുറച്ച നിലപാട് സ്വീകരിച്ച പി.ജെ.ജോസഫ് എംഎല്‍എയുടെ നേതൃത്വത്തിലുള്ള പ്രസ്ഥാനം യഥാർഥ കേരള കോണ്‍ഗ്രസായി മാറുമെന്നും മോൻസ് ജോസഫ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/202270/kerala-congress-m)