---
title: "അസിസ്റ്റന്റ് പ്രൊഫസര്‍മാരുടെ ഒഴിവ്"
english_title: "Vacancy"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/202340/vacancy"
published_at: "2024-05-01T10:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6631cdac9d00d_download_(1).jpeg"
keywords: []
---

# അസിസ്റ്റന്റ് പ്രൊഫസര്‍മാരുടെ ഒഴിവ്

> **Lead Summary:** **തിരുവനന്തപുരം** : ചീമേനി ഐഎച്ച്ആര്‍ഡി കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ് വിവിധ വിഷയങ്ങളില്‍ താല്‍ക്കാലിക അസിസ്റ്റന്റ് പ്രൊഫസര്‍മാരുടെ ഒഴിവിലേക്ക് കോളേജ് ഓഫീസില്‍ മെയ് 13, 14 തീയതികളല്‍ ഇന്റര്‍വ്യൂ നടത്തും. മെയ് 13 ന് കമ്പ്യൂട്ടര്‍ സയന്‍സ്, ഇലക്ട്രോണിക്‌സ് കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍, മാത്തമാറ്റിക്‌സ് എന്നീ വിഷയങ്ങളിലും 14ന് കൊമേഴ്‌സ്, ഇംഗ്ലീഷ്, മലയാളം, ഹിന്ദി എന്നീ വിഷയങ്ങളിലുമുള്ള ഇന്റര്‍വ്യു നടക്കും.

## Article Content

**തിരുവനന്തപുരം** : ചീമേനി ഐഎച്ച്ആര്‍ഡി കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ് വിവിധ വിഷയങ്ങളില്‍ താല്‍ക്കാലിക അസിസ്റ്റന്റ് പ്രൊഫസര്‍മാരുടെ ഒഴിവിലേക്ക് കോളേജ് ഓഫീസില്‍ മെയ് 13, 14 തീയതികളല്‍ ഇന്റര്‍വ്യൂ നടത്തും. മെയ് 13 ന് കമ്പ്യൂട്ടര്‍ സയന്‍സ്, ഇലക്ട്രോണിക്‌സ് കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍, മാത്തമാറ്റിക്‌സ് എന്നീ വിഷയങ്ങളിലും 14ന് കൊമേഴ്‌സ്, ഇംഗ്ലീഷ്, മലയാളം, ഹിന്ദി എന്നീ വിഷയങ്ങളിലുമുള്ള ഇന്റര്‍വ്യു നടക്കും.

കമ്പ്യൂട്ടര്‍ സയന്‍സ്, ഇലക്‌ട്രോണിക്‌സ് എന്നീ വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദം, നെറ്റ് എന്നിവയാണ് യോഗ്യത. മറ്റ് വിഷയങ്ങളില്‍ യു ജി സി നിഷ്‌കര്‍ഷിക്കുന്ന യോഗ്യതയും ഉണ്ടായിരിക്കണം. കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ തസ്തികക്ക് ബി എസ് സി/ബി സി എ / പി ജി ഡി സി എ എന്നിവയാണ് യോഗ്യത. താല്‍പര്യമുള്ളവര്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം പള്ളിപ്പാറയിലുള്ള കോളേജ് ഓഫീസില്‍ ഹാജരാകണം. ഫോണ്‍: 8547005052, 9447596129. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/202340/vacancy)