---
title: "#thaliparamba l  മെയ്ദിന റാലി നടത്തി"
english_title: "Thaliparamba "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/202409/thaliparamba"
published_at: "2024-05-01T15:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6632137f21138_IMG-20240501-WA0160(1).jpg"
keywords: []
---

# #thaliparamba l  മെയ്ദിന റാലി നടത്തി

> **Lead Summary:**  **തളിപ്പറമ്പ**: സാർവദേശീയ തൊഴിലാളി ദിനത്തോടനുബന്ധിച്ച് തളിപ്പറമ്പിൽ മെയ്ദിന റാലി നടത്തി. സി ഐ ടി യു , എ ഐ ടി യു സി , ഇടതുപക്ഷ സർവ്വീസ് സംഘടനകളുടെ നേതൃത്വത്തിലാണ് റാലി നടത്തിയത്. പൂക്കോത്ത് നടയിൽ നിന്ന് ആരംഭിച്ച റാലി ടൗൺ ചുറ്റി ടൗൺ സ്ക്വയറിൽ സമാപിച്ചു.

## Article Content

 **തളിപ്പറമ്പ**: സാർവദേശീയ തൊഴിലാളി ദിനത്തോടനുബന്ധിച്ച് തളിപ്പറമ്പിൽ മെയ്ദിന റാലി നടത്തി. സി ഐ ടി യു , എ ഐ ടി യു സി , ഇടതുപക്ഷ സർവ്വീസ് സംഘടനകളുടെ നേതൃത്വത്തിലാണ് റാലി നടത്തിയത്. പൂക്കോത്ത് നടയിൽ നിന്ന് ആരംഭിച്ച റാലി ടൗൺ ചുറ്റി ടൗൺ സ്ക്വയറിൽ സമാപിച്ചു.

തൊഴിലാളികൾ ഉൾപ്പെടെ നൂറുകണക്കിനാളുകൾ റാലിയിൽ പങ്കെടുത്തു. തുടർന്ന് ടൗൺസ്‌ക്വയറിൽ നടന്ന യോഗം സിപിഐ എം ജില്ലാ ആക്ടിങ്‌ സെക്രട്ടറി ടി വി രാജേഷ്‌ ഉദ്ഘാടനം ചെയ്തു. പി പി ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. പി ലക്ഷമണൻ, ടി പ്രകാശൻ, കെ കരുണാകരൻ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/202409/thaliparamba)