---
title: "#kannur l ആര്യ രാജേന്ദ്രനെതിരെ നടക്കുന്നത് ആസൂത്രിത നീക്കം, സൈബർ ഇടത്തിൽ സംഘടിതമായ ആക്രമണം നടക്കുന്നു: വി കെ സനോജ് "
english_title: "Kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/202424/kannur"
published_at: "2024-05-01T16:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6632250916ad5_Screenshot_2024-05-01-16-47-41-096_com.whatsapp.jpg"
keywords: []
---

# #kannur l ആര്യ രാജേന്ദ്രനെതിരെ നടക്കുന്നത് ആസൂത്രിത നീക്കം, സൈബർ ഇടത്തിൽ സംഘടിതമായ ആക്രമണം നടക്കുന്നു: വി കെ സനോജ് 

> **Lead Summary:**  **കണ്ണൂർ**: ആര്യ രാജേന്ദ്രനെതിരെ നടക്കുന്നത് ആസൂത്രിത നീക്കമെന്ന് വി കെ സനോജ്. സൈബർ ഇടത്തിൽ സംഘടിതമായ ആക്രമണം നടക്കുന്നുവെന്നും സ്വാഭാവികമായി ഉണ്ടായ ചോദ്യം ചെയ്യലാണ് ഇതെന്നും വി കെ സനോജ് പറഞ്ഞു. ആര്യ ഒരു തെറ്റും ചെയ്തിട്ടില്ല എന്നും ഡ്രൈവറാണ് മോശമായി പെരുമാറിയത്. ലൈംഗിക അധിക്ഷേപമുണ്ടായാൽ ചോദ്യം ചെയ്യുക തന്നെ വേണം.തെമ്മാടികളെ ഇങ്ങനെ തന്നെയാണ് നേരിടേണ്ടത് ആര്യയുടേത് ശരിയായ പ്രതികരണമാണ്. പെൺകുട്ടികൾ ആര്യ പ്രതികരിച്ച രീതിയിൽ തന്നെ പ്രതികരിക്കണം.

## Article Content

 **കണ്ണൂർ**: ആര്യ രാജേന്ദ്രനെതിരെ നടക്കുന്നത് ആസൂത്രിത നീക്കമെന്ന് വി കെ സനോജ്. സൈബർ ഇടത്തിൽ സംഘടിതമായ ആക്രമണം നടക്കുന്നുവെന്നും സ്വാഭാവികമായി ഉണ്ടായ ചോദ്യം ചെയ്യലാണ് ഇതെന്നും വി കെ സനോജ് പറഞ്ഞു. ആര്യ ഒരു തെറ്റും ചെയ്തിട്ടില്ല എന്നും ഡ്രൈവറാണ് മോശമായി പെരുമാറിയത്. ലൈംഗിക അധിക്ഷേപമുണ്ടായാൽ ചോദ്യം ചെയ്യുക തന്നെ വേണം.തെമ്മാടികളെ ഇങ്ങനെ തന്നെയാണ് നേരിടേണ്ടത് ആര്യയുടേത് ശരിയായ പ്രതികരണമാണ്. പെൺകുട്ടികൾ ആര്യ പ്രതികരിച്ച രീതിയിൽ തന്നെ പ്രതികരിക്കണം.

മറ്റേതെങ്കിലും പെൺകുട്ടിയായിരുന്നെങ്കിൽ വീരവനിതയാകുമായിരുന്നു. ആര്യയ്ക്ക് എതിരായ ആക്രമണം ഡിവൈഎഫ്ഐ ശക്തമായി കൈകാര്യം ചെയ്യും.ആര്യയ്ക്ക് എതിരായ ഹീനമായ ആക്രമണത്തിനെതിരെ പൊതുസമൂഹം പ്രതികരിക്കണം എന്നും വി കെ സനോജ് വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/202424/kannur)