---
title: "#kiliyanthara l പഠന മികവിന് അംഗീകാരം ആകാശ ചിറകിലേറി വിദ്യാർത്ഥികൾ"
english_title: "Kiliyanthara "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/202427/kiliyanthara"
published_at: "2024-05-01T17:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/663228b718440_IMG-20240501-WA0181.jpg"
keywords: []
---

# #kiliyanthara l പഠന മികവിന് അംഗീകാരം ആകാശ ചിറകിലേറി വിദ്യാർത്ഥികൾ

> **Lead Summary:**  **കിളിയന്തറ**: വിദ്യാർത്ഥികൾക്ക് സ്കൂൾ തലത്തിൽ തന്നെ സിവിൽ സർവീസ് പരിശീലനം നൽകുക എന്ന ലക്ഷ്യത്തോടെ തലശ്ശേരി കോർപ്പറേറ്റ് എഡ്യുക്കേഷണൽ ഏജൻസി നടപ്പിലാക്കിയ പൊതു വിജ്ഞാന പരിശീലന പദ്ധതിയായ മാസ്റ്റർ മൈൻഡ് 2K23 പരീക്ഷയിൽ ഉയർന്ന റാങ്ക് നേടിയ 12 കുട്ടികൾക്ക് സൗജന്യ വിമാന യാത്ര ഏർപ്പെടുത്തി.

## Article Content

 **കിളിയന്തറ**: വിദ്യാർത്ഥികൾക്ക് സ്കൂൾ തലത്തിൽ തന്നെ സിവിൽ സർവീസ് പരിശീലനം നൽകുക എന്ന ലക്ഷ്യത്തോടെ തലശ്ശേരി കോർപ്പറേറ്റ് എഡ്യുക്കേഷണൽ ഏജൻസി നടപ്പിലാക്കിയ പൊതു വിജ്ഞാന പരിശീലന പദ്ധതിയായ മാസ്റ്റർ മൈൻഡ് 2K23 പരീക്ഷയിൽ ഉയർന്ന റാങ്ക് നേടിയ 12 കുട്ടികൾക്ക് സൗജന്യ വിമാന യാത്ര ഏർപ്പെടുത്തി.

കിളിയന്തറ സെൻ്റ് തോമസ് ഹൈസ്കൂൾ 6, 7, 8, 9, 10, ക്ലാസുകൾക്ക് കോർപ്പറേറ്റ് തലത്തിൽ 2024 ജനുവരി മാസത്തിൽ നടത്തിയ പൊതു വിജ്ഞാന പരീക്ഷയിൽ ആദ്യ 12 റാങ്കും നേടാൻ സ്കൂളിന് സാധിച്ചിരുന്നു. ഇത് തലശ്ശേരി കോർപ്പറേറ്റ് എഡ്യുക്കേഷണൽ ഏജൻസി തലത്തിൽ ഒരു സ്കൂൾ നേടുന്ന ഏറ്റവും മികച്ച വിജയങ്ങളിലൊന്നാണ്. അഭിനവ് ബോസ്, ഏബൽ ജോ തോമസ്, ബ്രേവിയ സൂസൻ സാബു, എഡ്‌വിൻ ജിയോ സാജൻ, അനന്യ സി പ്രസാദ്, ആൻ തെരേസ തോമസ് ,പ്രണവ് , അനിറ്റ തെരേസ കുര്യൻ ,ഗാൽഡിൻ എൻ , ദൃശ്യ പ്രദീപ്, ശ്യാമ പ്രിയദാസ് കെ , ശ്രേയ പ്രദീപ് എന്നിവർക്കാണ് ആദ്യ വിമാന യാത്രയിൽ പങ്കെടുക്കാൻ ഭാഗ്യം ലഭിച്ചത്.

കണ്ണൂരിൽ നിന്നും കൊച്ചിയിലേക്കാണ് സൗജന്യ വിമാനയാത്ര നടത്തിയത്.ആകാശത്തുകൂടി പോകുന്ന വിമാനത്തെ നോക്കി കണ്ട് മാത്രം പരിചയമുള്ള വിദ്യാർത്ഥികളെ സംബന്ധിച്ചിടത്തോളും ആദ്യ വിമാനയാത്ര അവരുടെ സ്വപ്നം മാത്രമായിരുന്നു. എന്നാൽ ആ സ്വപ്നത്തെ യാഥാർത്ഥ്യത്തിൽ എത്തിച്ചതിന്റെ സന്തോഷത്തിലാണ് സെന്റ് തോമസ് ഹൈസ്ക്കൂളിലെ അധ്യാപക സമൂഹവും പിടിഎ യും മാനേജ്മെൻ്റും .

വിമാന യാത്ര കൂടാതെ മെട്രോ റെയിൽ, വാട്ടർ മെട്രോ യാത്രയും കുട്ടികളെ സംബന്ധിച്ച് നവ അനുഭവമായിരുന്നു. കുട്ടികൾക്കൊപ്പം മാസ്റ്റർ മൈൻഡ് പൊതു വിജ്ഞാന പരിശീലന പരിപാടിയുടെ പരിശീലകൻ റോബിൻ ജോസഫ് പി, ശാസ്ത്ര അധ്യാപകനായ ജോജി ജോർജ്, മലയാളം അധ്യാപികയായ ശ്രീജ റ്റി എം എന്നിവർ യാത്രക്ക് നേതൃത്വം നൽകി. വലിയ സാമ്പത്തിക ചിലവ് വന്ന ഈ പദ്ധതിയെ സഹായിക്കാൻ സമൂഹത്തിലെ നിരവധിയായ സുമനുസുകളും ഒപ്പം അധ്യാപരും മുന്നോട്ട് വന്നു.

ജയേഷ് പല്ലാട്ട് , ജ്യോതിസ് മറ്റപ്പള്ളി , ലിസി ഫിലിപ്പ് കുന്നപ്പള്ളി ,റോസി ചക്കിയത്ത്, കിരൺ എർത്ത് മുവേഴ്സ് ചരൾ , തമ്പുരു ട്രാവൽസ് വള്ളിത്തോട് , അധ്യാപകരായ സിനി റ്റി ജെ ചക്കിയത്ത് , നിഷ ഓസ്റ്റിൻ , ജോജി ജോർജ് , റോബിൻ ജോസഫ് ,ജോർജ് ജോസഫ് ,സെലീന എ ഡി , ജിൻ്റി ആൻ ജോസ് , അഞ്ജു മോൾ ബേബി, ജിജി പി നമ്പ്യാർ, ശ്രീജ റ്റി എം, എന്നിവർ ഈ പദ്ധതിക്ക് കൈ താങ്ങായി പിന്തുണ നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/202427/kiliyanthara)