---
title: "മരവയൽ കോളനിയിലെ അപ്പുവിന്റെ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച് രാഹുൽ ഗാന്ധി"
english_title: "Rahulgandhi "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/202494/rahulgandhi"
published_at: "2024-05-02T07:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6632f9ded1bd4_images_(13).jpeg"
keywords: []
---

# മരവയൽ കോളനിയിലെ അപ്പുവിന്റെ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച് രാഹുൽ ഗാന്ധി

> **Lead Summary:** **കൽപ്പറ്റ**: കഴിഞ്ഞ ദിവസം നിര്യാതനായ കൽപ്പറ്റ മരവയൽ കോളനിയിലെ അപ്പുവിൻ്റെ കുടുംബാംഗങ്ങളെ ഫോണിൽ വിളിച്ച് ആശ്വസിപ്പിച്ച് രാഹുൽ ഗാന്ധി. അപ്പുവിന്റെ ആകസ്മിക നിര്യാണത്തിലുണ്ടായ വേദനയിൽ പങ്കു ചേരുന്നതായും, ഈ വിഷമാവസ്ഥയിൽ ഒപ്പമുണ്ടെന്നും രാഹുൽ അപ്പുവിന്റെ ഭാര്യ ശാന്തയോടും മകൻ അജിത്തിനോടും പറഞ്ഞു. ഇക്കഴിഞ്ഞ ഏപ്രിൽ മൂന്നിന് നാമനിർദ്ദേശപത്രികാ സമർപ്പണത്തിനായി കൽപ്പറ്റയിലെത്തിയ രാഹുൽഗാന്ധി കോൺഗ്രസ് പ്രകടന പത്രിക പരിചയപ്പെടുത്താനായി പ്രിയങ്കാ ഗാന്ധിക്കൊപ്പം മരവയൽ കോളനിയിലെത്തിയിരുന്നു. അന്ന് രാഹുൽ ഗാന്ധിയെ അപ്പു സ്വന്തം വീട്ടിലേക്ക് വിളിച്ചുകൊണ്ടു പോകുകയും, അദ്ദേഹത്തെ ചേർത്തു പിടിച്ച്ഫോട്ടോയെടുക്കുകയും ചെയ്തിരുന്നു. ഈ ഫോട്ടോ പിന്നീട് വൈറലാകുകയും ചെയ്തു.

## Article Content

**കൽപ്പറ്റ**: കഴിഞ്ഞ ദിവസം നിര്യാതനായ കൽപ്പറ്റ മരവയൽ കോളനിയിലെ അപ്പുവിൻ്റെ കുടുംബാംഗങ്ങളെ ഫോണിൽ വിളിച്ച് ആശ്വസിപ്പിച്ച് രാഹുൽ ഗാന്ധി. അപ്പുവിന്റെ ആകസ്മിക നിര്യാണത്തിലുണ്ടായ വേദനയിൽ പങ്കു ചേരുന്നതായും, ഈ വിഷമാവസ്ഥയിൽ ഒപ്പമുണ്ടെന്നും രാഹുൽ അപ്പുവിന്റെ ഭാര്യ ശാന്തയോടും മകൻ അജിത്തിനോടും പറഞ്ഞു. ഇക്കഴിഞ്ഞ ഏപ്രിൽ മൂന്നിന് നാമനിർദ്ദേശപത്രികാ സമർപ്പണത്തിനായി കൽപ്പറ്റയിലെത്തിയ രാഹുൽഗാന്ധി കോൺഗ്രസ് പ്രകടന പത്രിക പരിചയപ്പെടുത്താനായി പ്രിയങ്കാ ഗാന്ധിക്കൊപ്പം മരവയൽ കോളനിയിലെത്തിയിരുന്നു. അന്ന് രാഹുൽ ഗാന്ധിയെ അപ്പു സ്വന്തം വീട്ടിലേക്ക് വിളിച്ചുകൊണ്ടു പോകുകയും, അദ്ദേഹത്തെ ചേർത്തു പിടിച്ച്ഫോട്ടോയെടുക്കുകയും ചെയ്തിരുന്നു. ഈ ഫോട്ടോ പിന്നീട് വൈറലാകുകയും ചെയ്തു.

കഴിഞ്ഞ ദിവസമാണ് കോഴിക്കോട്‌ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ അപ്പു മരിക്കുന്നത്. ആശുപത്രി കിടക്കയിൽ നിന്ന് പോലും രാഹുൽഗാന്ധിക്ക് വോട്ടു ചെയ്യണമെന്ന ആഗ്രഹം പ്രകടിപ്പിച്ച് അപ്പു കൽപ്പറ്റയിലെ നേതാക്കളെ വിളിച്ചിരുന്നു. ആ ആഗ്രഹം സാധിക്കാതെയാണ് അപ്പു മടങ്ങിയത്. അപ്പുവിന്റെ നിര്യാണമറിഞ്ഞ രാഹുൽ ഗാന്ധി കോളനിയിൽ വെച്ച് എടുത്ത ഫോട്ടോ സഹിതം ആദരാഞ്ജലി അർപ്പിച്ച്‌ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/202494/rahulgandhi)