---
title: "അടിമാലിയിൽ വാഹനാപകടം: പിക്കപ്പ് വാന്‍ നിയന്ത്രണം വിട്ടു കൊക്കയിൽ വീണു"
english_title: "Accident"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/202567/accident"
published_at: "2024-05-02T12:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6633388c2cf5d_IMG-20240502-WA0027.jpg"
keywords: []
---

# അടിമാലിയിൽ വാഹനാപകടം: പിക്കപ്പ് വാന്‍ നിയന്ത്രണം വിട്ടു കൊക്കയിൽ വീണു

> **Lead Summary:**  **അടിമാലി** : അപ്‌സരകുന്ന് തലമാലി റോഡില്‍ വാഹനാപകടം. നിയന്ത്രണം നഷ്ടമായ പിക്കപ്പ് വാന്‍ കൊക്കയില്‍ വീഴുകയായിരുന്നു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. പിറകോട്ട് ഉരുണ്ട് നീങ്ങിയ വാഹനം പാതയോരത്തെ കൊക്കയിലേക്ക് വീഴുംമുന്നേ ഡ്രൈവർ ചാടി രക്ഷപ്പെട്ടിരുന്നു.

## Article Content

 **അടിമാലി** : അപ്‌സരകുന്ന് തലമാലി റോഡില്‍ വാഹനാപകടം. നിയന്ത്രണം നഷ്ടമായ പിക്കപ്പ് വാന്‍ കൊക്കയില്‍ വീഴുകയായിരുന്നു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. പിറകോട്ട് ഉരുണ്ട് നീങ്ങിയ വാഹനം പാതയോരത്തെ കൊക്കയിലേക്ക് വീഴുംമുന്നേ ഡ്രൈവർ ചാടി രക്ഷപ്പെട്ടിരുന്നു.

ഈ ഭാഗത്തുണ്ടായിരുന്ന വീടിന് മുകളിലേക്കാണ് വാഹനം വീണത്. സംഭവ സമയത്ത് വീടിനുള്ളില്‍ ആരും ഉണ്ടായിരുന്നില്ല. രാവിലെ പത്തോടെയായിരുന്നു അപകടം സംഭവിച്ചത്.എറണാകുളം ഭാഗത്ത് നിന്നും ലോഡ് കയറ്റി വന്ന പിക്കപ്പ് ലോറിയാണ് അപകടത്തില്‍പ്പെട്ടത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/202567/accident)